തിരൂരങ്ങാടി: പേരക്കുട്ടി വാഹനാപകടത്തില്‍ മരിച്ചതറിഞ്ഞു എത്തിയ വലിയുപ്പ കുഴഞ്ഞു വീണു മരിച്ചു. പന്താരങ്ങാടി സ്വദേശി കാട്ടില്‍ അബ്ദുള്ളക്കുട്ടി ഹാജിയാണ് മരിച്ചത്. മകള്‍ റംലയുടെ മകന്‍ മുന്നിയൂര്‍ പാറക്കടവ് സ്വദേശി കുന്നത്തേരി ശഹനാദ് (18) ഇന്നലെ ബൈക്കപകടത്തില്‍ മരിച്ചിരുന്നു. മരണ വിവരമറിഞ്ഞു മൂന്നിയൂര്‍ പറക്കടവില്‍ മകളുടെ വീട്ടിലെത്തിയ അബ്ദുള്ളക്കുട്ടി ഹാജി ഏറെ സങ്കടപ്പെട്ടിരുന്നു. ഇതിനിടെ ദേഹാസ്വാസ്ത്യമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി 12 മണിയോടെ മരിച്ചു. മയ്യിത്ത് പന്തരങ്ങാടി മസ്ജിദില്‍ കബറടക്കി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



