വാടാനപ്പള്ളിയില്‍ നിന്നും ബൈക്ക് മോഷ്ടിച്ച പരപ്പനങ്ങാടി സ്വദേശി അറസ്റ്റില്‍

പരപ്പനങ്ങാടി: നിരവധി മോഷണക്കേസുകളില്‍ പ്രതിയായ യുവാവ് മോഷ്ടിച്ച ബൈക്കുമായി കറങ്ങുന്നതിനിടെ പോലീസ് വലയിലായി. ചെട്ടിപ്പടി സ്വദേശി കുററ്യാടി മുഹമ്മദ് ആഖിബ് (ആഷിഖ് -23) ആണ് വാഹനപരിശോധനക്കിടെ പോലീസിന്റെ വലയിലായത്.

രണ്ടുമാസം മുമ്പ് വാടാനപ്പള്ളിയില്‍ നിന്നും മോഷ്ടിച്ച ബൈക്കിന്റെ നമ്പര്‍ മാറ്റി ഓടുന്നതിനിടെ ഇയാള്‍ പോലീസ് പരിശോധനയില്‍ പെടുകയായിരുന്നു. വിലകൂടിയ ബൈക്കുകള്‍ മാത്രം മോഷ്ടിക്കുകയാണ് പ്രതിയുടെ രീതി. പള്‍സര്‍ 220 ബൈക്കാണ് ഏറെയും മോഷ്ടിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

ഇയാള്‍ക്കെതിരെ തിരൂരങ്ങാടി, തിരൂര്‍, പരപ്പനങ്ങാടി സ്‌റ്റേഷനുകളില്‍ സമാനമായ കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു. പരപ്പനങ്ങാടി സി.ഐ. ഹണി കെ ദാസ്, എസ്.ഐ. നൗഷാദ് ഇബ്രാഹിം എന്നിവരുടെ നേതൃത്വത്തില്‍ വാഹനപരിശോധനക്കിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Share news
error: Content is protected !!
Scroll to Top