Section

malabari-logo-mobile

ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിന് സഹായ ഹസ്തവുമായി ക്വാളിറ്റി ഗ്രൂപ്പ് ഓഫ് കമ്പനീസ്

HIGHLIGHTS : ദോഹ: ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിന് സഹായ ഹസ്തവുമായി ക്വാളിറ്റി ഗ്രൂപ്പ് ഓഫ് കമ്പനീസ് രംഗത്ത്. പി ടി ഉഷയും ഏഷ്യന്‍ യൂത്ത് അത്‌ലറ്റിക് മീറ്റില്‍ 40...

usha_1584292fദോഹ: ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിന് സഹായ ഹസ്തവുമായി ക്വാളിറ്റി ഗ്രൂപ്പ് ഓഫ് കമ്പനീസ് രംഗത്ത്. പി ടി ഉഷയും ഏഷ്യന്‍ യൂത്ത് അത്‌ലറ്റിക് മീറ്റില്‍ 400 മീറ്ററിലെ വെള്ളി മെഡല്‍ ജേതാവുമായ ജിസ്‌ന മാത്യുവും ഇന്നലെ കമ്പനി ചെയര്‍മാന്‍ ശംസുദ്ദീന്‍ ഒളകരയെ സന്ദര്‍ശിച്ച് നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയിലെത്തിയത്. അധികാരികളുടെ ഭാഗത്ത് നിന്നും കാര്യമായ സഹായങ്ങള്‍ ലഭിക്കാത്ത സ്‌കൂളിന് സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ പ്രയാസം നേരിടുന്നുണ്ടെന്ന് ഉഷ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ക്വാളിറ്റി ഗ്രൂപ്പ് സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ശംസുദ്ദീന്‍ ഒളകരയും കമ്പനി പ്രതിനിധികളും കോഴിക്കോട് ജില്ലയിലെ കിനാലൂരില്‍ പ്രവര്‍ത്തിക്കുന്ന ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സ് സന്ദര്‍ശിക്കും. സിന്തറ്റിക് ട്രാക്കിന് ഫെന്‍സിംഗ് പണിയുന്നതിനും അത്‌ലറ്റുകളുടെ ഹോസ്റ്റല്‍ ചെലവുകള്‍ ഉള്‍പ്പെടെ വഹിക്കുന്നതിനും സഹായം വേണ്ടതുണ്ടെന്നാണ് ഉഷ ആവശ്യപ്പെട്ടത്. മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉറപ്പാക്കാനായാല്‍ തന്റെ കുട്ടികളില്‍ നിന്നും കൂടുതല്‍ മികച്ച പ്രകടനങ്ങള്‍ രാജ്യത്തിന് പ്രതീക്ഷിക്കാമെന്ന് ഉഷ പറഞ്ഞു. പതിനാറുകാരിയായ ജിസ്‌ന മാത്യു പങ്കെടുത്ത ആദ്യ അന്താരാഷ്ട്ര മത്സരത്തില്‍ തന്നെ മികച്ച സമയത്തോടെ വെള്ളി മെഡല്‍ നേടിയ കാര്യം അവര്‍ സ്ഥാപനത്തിന്റെ മികവായി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസത്തെ വിജയത്തോടെ ജിസ്‌ന യൂത്ത് വിഭാഗത്തില്‍ േലാകത്തിലെ ആദ്യ അഞ്ച് അത്‌ലറ്റുകളുടെ പട്ടികയിലെത്തിയിട്ടുണ്ട്. ഈ മികവ് നിലനിര്‍ത്താന്‍ മികച്ച പരിശീലന സൗകര്യം ഉറപ്പാക്കേണ്ടതുണ്ട്. ഇതിന് സര്‍ക്കാറിന്റെയോ സ്‌പോണ്‍സര്‍മാരുടെയോ പിന്തുണ ഉണ്ടാവണം. സ്‌പോണ്‍സര്‍മാരില്ലാത്തതിനാല്‍ സ്വന്തം ചെലവിലാണ് ദോഹയിലെത്തിയത്. ടിന്റു ലൂക്കയെപ്പോലെയുള്ള ലോക നിലവാരമുള്ള അത്ലറ്റിനെ വാര്‍ത്തെടുത്ത സ്ഥാപനത്തിന് അധികൃതരുടെ ഭാഗത്തുനിന്നും ഇപ്പോഴും കാര്യമായ പിന്തുണ ലഭിക്കുന്നില്ല. ഇന്ത്യന്‍ അത്‌ലറ്റിക് അസോസിയേഷന്‍ ടിന്റുവിനെപ്പോലും തഴഞ്ഞ സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും ഉഷ പറഞ്ഞു.
ഹിലാലിലെ കമ്പനി ആസ്ഥാനത്ത് ഉഷ, ജിസ്‌ന മാത്യു, ഉഷയുടെ ഭര്‍ത്താവ് ശ്രീനിവാസന്‍ എന്നിവരെ ചെയര്‍മാന്‍ ശംസുദ്ദീന്‍ ഒളകരയും ക്വാളിറ്റി റീട്ടെയില്‍ ജനറല്‍ മാനേജര്‍ അബൂനവാസും ചേര്‍ന്ന് സ്വീകരിച്ചു. പ്രഥമ ഏഷ്യന്‍ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ജിസ്‌ന മാത്യുവിന് ശംസുദ്ദീന്‍ ഒളകര ഉപഹാരം നല്കി. ഇപ്പോഴത്തെ മികവ് തുടരാനും വരും നാളുകളില്‍ ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ കരുത്താകുവാനും ജിസ്‌നക്ക് കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഗ്രൂപ്പ് ജനറല്‍ മാനേജര്‍ സജീവ് പുഷ്പമംഗലം, ഓപ്പറേഷന്‍സ് മാനേജര്‍ കെ മെയ്തീന്‍, മീഡിയ കോര്‍ഡിനേറ്റര്‍ ടി പി അശ്‌റഫ് എന്നിവര്‍ സംബന്ധിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!