പരപ്പനങ്ങാടി ഗവ. എല്‍.പി. സ്‌കൂളിലെ അശാസ്ത്രീയ ബാഡ്മിന്റണ്‍ കോര്‍ട്ട് നിര്‍മ്മാണം ; പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ

HIGHLIGHTS : Unscientific badminton court construction at Parappanangadi Govt. L.P. School; DYFI protests

പരപ്പനങ്ങാടി :പരപ്പനങ്ങാടി ഗവ.എല്‍ പി സ്‌കൂളില്‍ നിര്‍മ്മിച്ച ബാന്‍ഡ്മിന്റണ്‍ കോര്‍ട്ടിന്റെ അശാസ്ത്രീയത കാരണം സ്‌കൂള്‍ കോമ്പൗണ്ടില്‍ മഴ വെള്ളം കെട്ടിക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടായതോടെ പ്രശ്‌നത്തില്‍ പരിഹാരം ആവശ്യപ്പെട്ട് പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ ചെട്ടിപ്പടി മേഖല കമ്മറ്റി.

കഴിഞ്ഞ ദിവസമാണ് സ്‌കൂള്‍ ഗേറ്റിനോട് ചേര്‍ന്ന് മുന്‍സിപ്പാലിറ്റി ഫണ്ട് ഉപയോഗിച്ച് ബാഡ്മിന്റണ്‍ കോര്‍ട്ട് നിര്‍മ്മാണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി തറ ഭാഗം കോണ്‍ഗ്രീറ്റ് ചെയ്ത് ഉയര്‍ത്തിയത് കാരണം മഴവെള്ളം സ്‌കൂള്‍ കോമ്പൗണ്ടില്‍ കെട്ടി കിടക്കുകയാണ്. സ്‌കൂളിലേക്ക് കെട്ടി കിടക്കുന്ന ജലത്തില്‍ ചവിട്ടി വേണം ക്ലാസ് റൂമുകളിലേക്ക് എത്തുവാന്‍. ഇതേ സ്‌കൂള്‍ കോമ്പൗണ്ടില്‍ തന്നെയാണ് ഭിന്ന ശേഷി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഗവ. മോഡല്‍ ലാബ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതെന്നും, മഴ വെള്ളം കെട്ടി കിടക്കുന്നത് മൂലം വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രയാസം അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ചെട്ടിപ്പടി മേഖല കമ്മറ്റി പരപ്പനങ്ങാടി നഗരസഭ സെക്രട്ടറിക്ക് പരാതി നല്‍കി.

വിഷയം അടിയന്തിരമായി പരിഹരിക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് ഡിവൈഎഫ്‌ഐ നേതൃത്വം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!