HIGHLIGHTS : PSMO College Union invites magazines for Sadiq Memorial College Magazine Award
തിരൂരങ്ങാടി: പി.എസ്.എം.ഒ കോളേജ് യൂണിയന്‍ 2025-26 വര്‍ഷത്തെ സാദിഖ് മെമ്മോറിയല്‍ കോളേജ് മാഗസിന്‍ അവാര്‍ഡിന് 2024-25 വര്‍ഷങ്ങളിലെ കോളേജ് മാഗസിനുകള്‍ ക്ഷണിച്ചു . കോളേജ് വിദ്യാര്‍ഥികളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും മികച്ച കോളേജ് മാഗസിനുകളെ ആദരിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
2024-25 കാലയളവില്‍ പുറത്തിറങ്ങിയ കോളേജ് മാഗസിനുകള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം. മികച്ച മാഗസിനായി തിരഞ്ഞെടുക്കപ്പെടുന്നതിന് 10,000 രൂപ കാഷ് അവാര്‍ഡും പ്രശസ്തിപത്രവും ലഭിക്കും.
മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കോളേജ് യൂണിയനുകള്‍, മാഗസിന്റെ മൂന്ന് കോപ്പികള്‍, കൂടാതെ പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തിയ കത്ത് എന്നിവ സഹിതം താഴെ നല്‍കിയിട്ടുള്ള വിലാസത്തില്‍ അയക്കേണ്ടതാണ്.
അപേക്ഷകള്‍ അയക്കേണ്ട വിലാസം:
ചെയര്‍മാന്‍, ജൂറി കൗണ്‍സില്‍,
പി.എസ്.എം.ഒ കോളേജ് (ഓട്ടോണോമസ്),
തിരൂരങ്ങാടി, പി.ഒ. മലപ്പുറം, പിന്‍: 676306
എന്‍ട്രികള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി: 2025 നവംബര്‍ 15.കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഷഫീന്‍ എം.പി. സ്റ്റുഡന്റ് എഡിറ്റര്‍ 2025-26 ,ബന്ധപ്പെടേണ്ട നമ്പര്‍: +91 62352 10160.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


