HIGHLIGHTS : Unable to sleep due to rooster's crowing; housewife complains
പാലക്കാട് : പൂവന്‍ കോഴിയുടെ കൂവല്‍ കാരണം ഉറങ്ങാന്‍ കഴിയുന്നില്ലെന്ന പരാതിയുമായി വീട്ടമ്മ. ഷൊര്‍ണൂര്‍ നഗരസഭയിലാണ് വീട്ടമ്മ പരാതിയുമായി എത്തിയത്. ഇതോടെ സംഭവം പാലക്കാട് ഷൊര്‍ണൂര്‍ നഗരസഭയില്‍ ചര്‍ച്ചയായി പൂവന്‍കോഴി. അയല്‍വാസിയുടെ പൂവന്‍ കോഴി കാരണം തനിക്ക് ഉറക്കം കിട്ടുന്നില്ല എന്നാണ് വീട്ടമ്മയുടെ പരാതി. ശബ്ദമലിനീകരണം ഉണ്ടാക്കുന്നുവെന്നാണ് വീട്ടമ്മ നഗരസഭയില്‍ പരാതി നല്‍കിയത്.
കോഴി അതിരാവിലെ കൂവി തുടങ്ങുമെന്നും ഇതോടെ ഉറക്കം നഷ്ടമാകുന്നുവെന്നും. കൂട് വൃത്തിയായി സൂക്ഷിക്കുന്നുമില്ല തുടങ്ങിയ കാര്യങ്ങളാണ് പാലക്കാട് ഷൊര്‍ണൂര്‍ വാര്‍ഡ് കൗണ്‍സിലിന് മുന്നിലെത്തിയ വീട്ടമ്മയുടെ പരാതി. എന്നാല്‍ കൂട് വൃത്തിയാക്കുന്ന കാര്യം നഗരസഭ ആരോഗ്യവിഭാഗം ഏറ്റെടുത്തു.
എന്നാല്‍ അപ്പോഴും പ്രശ്നം കോഴിയുടെ കൂവലിന് പരിഹാരമായില്ല. കോഴി കൂവാതിരക്കാന്‍ പ്രശ്‌നപരിഹാകമാകാത്തതോടെ ഒടുവില്‍ ചര്‍ച്ച കൗണ്‍സിലിലുമെത്തി. ഭരണ പ്രതിപക്ഷ അംഗങ്ങള്‍ അജണ്ടയില്‍ ഇല്ലാത്ത ചര്‍ച്ചയില്‍ പങ്കെടുത്തു. തുടര്‍ന്ന് സ്ഥലത്ത് ചെന്ന് വിഷയം പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വിഭാഗത്തോട് അധ്യക്ഷന്‍ ആവശ്യപ്പെട്ടു. കൂടാതെ പരിഹാരമുണ്ടാക്കാമെന്ന് കൗണ്‍സിലര്‍ക്ക് ഉദ്യോഗസ്ഥര്‍ ഉറപ്പും നല്‍കി.കഴിഞ്ഞ ദവസമാണ് സംഭവം.