തിരുവനന്തപുരം:ഊബര്‍ ഓട്ടംവിളിച്ച് ഡ്രൈവറെ മര്‍ദ്ദിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഘം പിടിയിലായി. കരകുളം സ്വദേശി അരുണ്‍ രാജിനാണ് സംഘത്തിവന്റെ ക്രൂരമര്‍ദനമേറ്റത്. സംഭവത്തില്‍ ചേഞ്ചേരി ലക്ഷം വീട്ടില്‍ ജിഷ്ണു (24),ഉള്ളൂര്‍ പണയില്‍ വീട്ടില്‍ വിഷ്ണു (31), ഇടവാക്കോട് സജി ഭവനില്‍ ജിത്ത് (28), കല്ലിയൂര്‍ കുളക്കോട്ടുകോണം കുന്നുംപുറത്ത് വീട്ടില്‍ യദു (18), ശ്രീകാര്യം ചെറുവയ്ക്കല്‍ ചാമവിള വീട്ടില്‍ സൂരജ് (18) നാലാഞ്ചിറ അക്ഷയ ഗാര്‍ഡനില്‍ ജിതിന്‍ (31, കാപ്പിരി ജിതിന്‍) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
വെള്ളിയാഴ്ച രാത്രയിലാണ് ഇടവാക്കോടുനിന്ന് അരുണ്‍ രാജിന്റെ വാഹനം രണ്ടുപേര്‍ ചേര്‍ന്ന് ഓട്ടം വിളിച്ചത്. കുറച്ച് ദുരം പോയപ്പോള്‍ മറ്റുള്ളവര്‍ കൂടി വഴിയില്‍ നിന്ന് വാഹനത്തില്‍ കയറി. ആളൊഴിഞ്ഞ പ്രദേശത്തെത്തിയതോടെ സംഘം വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് അരുണ്‍ രാജിനെ ക്രൂരമായി മര്‍ദ്ദിക്കുകയും കൈവശമുണ്ടായിരുന്ന ആറായിരം രൂപയും മൊബൈല്‍ ഫോണും തട്ടിയെടുക്കുകയുമായിരുന്നു.അരുണ്‍ രാജ് ഉച്ചത്തില്‍ നിലവിളിച്ചതോടെ പ്രതികള്‍ രക്ഷപ്പെട്ടു. സാരമായി പരിക്കേറ്റ അരുണ്‍ രാജ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സതേടി. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
കോടതിയില്‍ഹാജരാക്കിയ പ്രതികളെ റമാന്‍ഡ് ചെയ്തു




