റംസാനിൽ സ്വകാര്യ മേഖലയിൽ 2 മണിക്കൂർ ജോലി ഇളവുമായി യുഎഇ

ദുബായ് : യുഎഇ സ്വകാര്യ മേഖലയിലെ ജോലി സമയം റംസാൻ മാസത്തിൽ രണ്ട് മണിക്കൂർ കുറയ്ക്കുന്നതായി മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. നിലവിലുള്ള ദിവസ ജോലിസമയത്തിൽ നിന്ന് രണ്ട് മണിക്കൂറാണ് കുറയ്ക്കുക.

സ്വകാര്യ സ്ഥാപനങ്ങൾക്ക് അവരുടെ പ്രവർത്തന സ്വഭാവവും ബിസിനസ് ആവശ്യകതകളും പരിഗണിച്ച്, നിർദിഷ്ട ദിവസ ജോലി സമയ പരിധിക്കുള്ളിൽ ഫ്ലെക്സിബിൾ/ വിദൂര ജോലി ക്രമീകരണം നടപ്പാക്കാനാകും. കുറച്ച ജോലി സമയത്തിന് പുറമേ നിർവഹിക്കുന്ന അധിക ജോലികൾ ഓവർടൈമായി പരിഗണിക്കപ്പെടും. അതിനുള്ള നിയമാനുസൃത അധിക വേതനം തൊഴിലാളികൾക്ക് ലഭിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. പൊതുമേഖലയിലെ ജോലി സമയവും കുറച്ചിട്ടുണ്ട്.

തിങ്കൾമുതൽ വ്യാഴം വരെ രാവിലെ ഒമ്പതുമുതൽ ഉച്ചയ്ക്ക് 2.30 വരെ ആയിരിക്കും ജോലി സമയം. വെള്ളി രാവിലെ ഒമ്പതുമുതൽ ഉച്ചയ്ക്ക് 12 വരെ മാത്രമാണ് ജോലി. എന്നാൽ, ജോലി സ്വഭാവം വ്യത്യസ്തമായ ചില വിഭാഗങ്ങൾക്ക് ഈ സമയം ബാധകമാകില്ല. ജോലി സമയ ഇളവ് കുടുംബത്തോടും സുഹൃത്തുക്കളോടും കൂടുതൽ സമയം ചെലവഴിക്കാനും ആരാധന കർമങ്ങൾക്ക് സമയം കണ്ടെത്താനും സഹായകമാകുമെന്ന് അധികൃതർ പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top