യു.കെയില്‍ നഴ്‌സുമാര്‍ക്ക് അവസരം

സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.കെയിലേക്ക് IELTS/OET പാസായ നഴ്‌സുമാര്‍ക്ക് അവസരം. നഴ്‌സുമാര്‍ക്ക് യു.കെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ (എന്‍.എച്ച്.എസ്) കീഴിലുള്ള വിവിധ ആശുപത്രികളില്‍ തൊഴില്‍ നേടുന്നതിനോടൊപ്പം ഒരു പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റും നേടാനാവുന്ന ഗ്ലോബല്‍ ലേണേഴ്‌സ് പ്രോഗ്രാമിന്റെ ഭാഗമായാണ് നിയമനം. യു.കെയിലെ എന്‍.എച്ച്.എസ്. ട്രസ്റ്റ് ആശുപത്രികളില്‍ സൗജന്യ നിയമനം നല്‍കും. താത്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ glp@odepc.in എന്ന മെയിലേക്ക് അയയ്ക്കണം. ഫോണ്‍: 0471-2329440/41/42/43.

Share news
error: Content is protected !!
Scroll to Top