
കുറ്റിപ്പുറം: ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ ബന്ധുക്കളായ രണ്ടുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. കുറ്റിപ്പുറം മദിരശേരി കരിങ്കപ്പാറ സ്വദേശിനി ആബിദ (45), സഹോദരൻ്റെ മകൻ മുഹമ്മദ് ലിയാൻ (15) എന്നിവരാണ് മരിച്ചത്.
കുറ്റിപ്പുറം തവനൂർ മദിരശേരിയിൽ ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ കുളിക്കാനിറങ്ങിയ ലിയാൻ ഒഴുക്കിൽ പെട്ടത് കണ്ട് രക്ഷിക്കാനിറങ്ങിയ ആബിദയും ഒഴുക്കിൽപ്പെടുകയായിരുന്നു.
മൃതദേഹങ്ങൾ കുറ്റിപ്പുറം അമാന ആശുപത്രിയിലും താലുക്ക് ആശുപത്രിയിലും സൂക്ഷിച്ചിരിക്കുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




