യാത്രക്കാര്‍ക്ക് ആശ്വാസമായി ബേപ്പൂര്‍-ചാലിയം ജലപാതയില്‍ രണ്ടു ജങ്കാറുകള്‍

കോഴിക്കോട്:ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ഗതാഗതം സുഗമമാക്കാന്‍ ബേപ്പൂര്‍-ചാലിയം ജലപാതയില്‍ പ്രത്യേകമായി ഏര്‍പ്പാടാക്കിയ ഒരു ജങ്കാര്‍ ഉള്‍പ്പെടെ രണ്ടു ജങ്കാറുകള്‍ സര്‍വീസ് നടത്തിയത് ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായി. മലപ്പുറം ഭാഗത്തു നിന്ന് ഒരുപാട് കുടുംബങ്ങള്‍ ജങ്കാറിലേറി ബേപ്പൂരില്‍ വന്നപ്പോള്‍ ഇക്കരയിലുള്ള ഒട്ടേറെ പേര്‍ തിരിച്ചു ജങ്കാറില്‍ കയറി ചാലിയം ഓഷ്യാനസ് ബീച്ചിലേക്കും സഞ്ചരിച്ചു.

രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് ജങ്കാറുകള്‍ സര്‍വീസ് നടത്തുന്നത്; രാത്രി മൂന്ന് മണിക്കൂര്‍ കൂടുതല്‍.

അറുപതോളം പേര്‍ക്ക് കയറാന്‍ സാധിക്കുന്ന ജങ്കാറുകളാണിവ. ഫെസ്റ്റിവലിനോടനുബന്ധിച്ച് കൊച്ചിയില്‍ നിന്നും പ്രത്യേകം കൊണ്ടുവന്നതാണ് രണ്ടാമത്തെ ജങ്കാര്‍. ചാലിയം ഭാഗത്തു നിന്ന് ഒരു ജങ്കാര്‍ പുറപ്പെടുമ്പോള്‍ ബേപ്പൂര്‍ നിന്ന് രണ്ടാമത്തേത് പുറപ്പെടുന്ന രീതിയില്‍ ക്രമീകരിച്ചിരിക്കുന്നതിനാല്‍ ഫെസ്റ്റിവലിനെത്തുന്ന ആയിരക്കണക്കിന് ആളുകള്‍ക്ക് യാത്ര സൂഗമമായി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top