
തേഞ്ഞിപ്പലം : ചേലേമ്പ്ര പൈങ്ങോട്ടൂരിൽ വീടിന് സമീപത്തെ മീന്‍ വളര്‍ത്ത് കുഴിയില്‍ വീണ് രണ്ടര വയസുകാരൻ മരിച്ചു. പൈങ്ങോട്ടുര്‍ സ്വദേശി കുമ്മാളി കാട്ടിപ്പാലം മുസവിറിന്റെ മകന്‍ അമാന്‍ ഖാസി ( രണ്ടര) യാണ് മരിച്ചത്.
മറ്റു കുട്ടികള്‍ക്കൊപ്പം കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് സംഭവം. ഭക്ഷണം നല്‍കാനായി കുട്ടിയെ നോക്കിയപ്പോള്‍ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കുഴിയിൽ കണ്ടെത്തിയത്.
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മാതാവ്: സഫ. സഹോദരങ്ങള്‍: ആലിം ഖാസി ( നാല്), ആമിര്‍ ഖാസി (മൂന്ന് മാസം). പ്രസവത്തിന് സ്വന്തം വീട്ടില്‍ പോയ മാതാവ് സഫ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന്നായി കഴിഞ്ഞ ദിവസമാണ് ചേലേമ്പ്രയിലെ ഭര്‍തൃ വീട്ടിലെത്തിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




