
ഗോവയിൽ വച്ച് ഡിസംബർ 8 മുതൽ 15 വരെ നടക്കുന്ന ദേശീയ സിവിൽ സർവീസസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളം ഇന്ന് വൈകിട്ട് 3.30 ന് ആർ എസ് . ബി ചെന്നൈയ്ക്കെതിരെ ആദ്യ മത്സ്യത്തിനിറങ്ങും. ഗോവയിലെ ബംബോളി ഇൻറർനാഷണൽ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരങ്ങൾ നടക്കുന്നത്.
കേരളാ ടീമിൻ്റെ ജഴ്സി പ്രകാശനം മുൻ ഇന്ത്യൻ ഫുട്ബോൾ താരവും കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡണ്ടുമായ ശ്രീ. യു. ഷറഫലി നിർവഹിച്ചു. ഡിസംബർ 15നാണ് ഫൈനൽ മത്സരം.കേരളത്തിനായി മലപ്പുറത്തിന്റെ ആറു കളിക്കാർ ടീമിൽ ഇടം നേടിയിട്ടുണ്ട്.
മങ്കട ഗവൺമെൻറ് ആർട്സ് & സയൻസ് കോളേജിലെ അസിസ്റ്റൻറ് പ്രൊഫസർ സണ്ണിയാണ് ടീമിൻറെ നായകൻ. സണ്ണിയെ കൂടാതെ വൈ.പി മുഹമ്മദ് ശരീഫ് (വിദ്യാഭ്യാസ വകുപ്പ് ) മുഹമ്മദ് ഇസ്മായിൽ.പിപി (ജി.ബി എച്ച് എസ് മഞ്ചേരി) കെ.ടി വിനോദ് (സഹകരണ വകുപ്പ് തിരൂരങ്ങാടി), വി.പി ഷൈജുൽ ആഷിക് ( ജില്ലാ നിയമസേവന അതോറിറ്റി മഞ്ചേരി ) , രഞ്ജിത്ത് . എം(ജി.എസ്ടി മലപ്പുറം). ഈ വർഷം മികച്ച യുവ താരങ്ങളുടെ സാന്നിധ്യം ടീമിന് കരുത്ത് നൽകുമെന്ന പ്രതീക്ഷയോടെയാണ് കേരളം ആദ്യ മത്സരത്തിന് ഇറങ്ങുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




