കാനഡ, മെക്‌സിക്കോ, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്തി ട്രംപ് 

HIGHLIGHTS : Trump imposes tariffs on products from Canada, Mexico, and China

ന്യൂയോര്‍ക്ക് : കാനഡ, മെക്‌സിക്കോ, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതി നികുതി ഏര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ്. ചൊവ്വാഴ്ച മുതല്‍ ഇറക്കുമതി തീരുവ പ്രാബല്യത്തില്‍ വരുമെന്ന് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. തീരുവ ഒഴിവാക്കണമെങ്കില്‍ കമ്പനികളോട് അമേരിക്കയിലേക്ക് പ്രവര്‍ത്തനം മാറ്റാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം, ട്രംപിന്റെ തീരുമാനത്തില്‍ മറുപടിയുമായി കാനഡ രംഗത്തെത്തി. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് കാനഡയില്‍ അധിക തീരുവ ഏര്‍പ്പെടുത്തുമെന്നാണ് വ്യക്തമാക്കിയത്.

കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക 25ശതമാനം തീരുവയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയത്. കാനഡയില്‍ നിന്ന് അമേരിക്കയിലേക്ക് വരുന്ന എണ്ണ ഉത്പന്നങ്ങള്‍ക്ക് പത്തു ശതമാനവും ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തി. ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് പത്ത് ശതമാനം ഇറക്കുമതി തീരുമാനവും ഏര്‍പ്പെടുത്തി.

sameeksha-malabarinews

അതേസമയം, അമേരിക്കയുടെ പുതിയ തീരുമാനത്തില്‍ പെട്ടെന്ന് ഒരു തീരുമാനം എടുക്കില്ലെന്നാണ് മെക്‌സിക്കോ വ്യക്തമാക്കിയത്. പുതിയ തീരുമാനത്തോട് ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!