വിദേശ വിദ്യാര്‍ത്ഥികളുടെ വീസ ഇന്റര്‍വ്യൂ മരവിപ്പിച്ച് ട്രംപ്

HIGHLIGHTS : Trump freezes visa interviews for foreign students

cite

വാഷിങ്ടണ്‍: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കടുത്ത നടപടിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള വീസ ഇന്റര്‍വ്യൂ മരവിപ്പിച്ച് ട്രംപ് ഭരണകൂടം. F, M, J വീസ അപേക്ഷകര്‍ക്കുള്ള ഇന്റര്‍വ്യൂകള്‍ക്കാണ് നടപടി ബാധകമാകുക.

അതേ സമയം നിലവില്‍ ഇന്റര്‍വ്യൂ അപ്പോയിന്‍മെന്റുകള്‍ ലഭിച്ചവരെ ഇത് ബാധിക്കില്ല. വിദേശ കാര്യ സെക്രട്ടറി മാര്‍ക്ക് റൂബിയോ കോണ്‍സുലേറ്റുകള്‍ക്ക് അയച്ച ഉത്തരവിലാണ് ഇത് സംബന്ധിച്ച നിര്‍ദേശമുള്ളത്.

ഇതിനിടെ, കൂട്ടനാടുകടത്തലുകള്‍ക്കിടെയില്‍ ഇന്ത്യക്കാരടക്കമുള്ള വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി ഡോണള്‍ഡ് ട്രംപ് ഭരണകൂടം. ക്ലാസുകള്‍ ഒഴിവാക്കുകയോ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുകയോ ചെയ്യുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് വിദേശ വിദ്യാര്‍ത്ഥികള്‍ക്കും വിസ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും ഭാവിയില്‍ യുഎസ് വിസയ്ക്ക് അപേക്ഷിക്കാന്‍ കഴിഞ്ഞേക്കില്ലെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

പഠനം ഉപേക്ഷിക്കുകയോ, ക്ലാസുകള്‍ ഒഴിവാക്കുകയോ, അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റിയൂഷനെ അറിയിക്കാതെ കോഴ്‌സില്‍ നിന്ന് പിന്മാറുകയോ ചെയ്താല്‍ സ്റ്റുഡന്റ് വിസ റദ്ദാക്കപ്പെടാം. കൂടാതെ ഭാവിയില്‍ യുഎസ് വിസകള്‍ക്ക് അപേക്ഷിക്കാനുള്ള യോഗ്യതയും നഷ്ടപ്പെട്ടേക്കാം. പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ വിസ നിബന്ധനകള്‍ എപ്പോഴും പാലിക്കുകയും വിദ്യാര്‍ത്ഥി പദവി നിലനിര്‍ത്തുകയും ചെയ്യണമെന്ന് ഇന്ത്യയിലെ യുഎസ് എംബസി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.

മുന്‍കൂര്‍ അറിയിപ്പ് കൂടാതെ വിസകള്‍ റദ്ദാക്കിക്കൊണ്ട് വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരായ നടപടികള്‍ യുഎസ് സര്‍ക്കാര്‍ ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്. പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ മുതല്‍ ട്രാഫിക് നിയമലംഘനങ്ങള്‍ വരെ ഓരോ കേസിലും കാരണങ്ങള്‍ വ്യത്യസ്തമാണ്. ഇത്തരം നടപടികള്‍ നിയമപരമായ പ്രതിസന്ധിയിലേക്കും വലിയ ആശയക്കുഴപ്പത്തിലേക്കും വിദ്യാര്‍ത്ഥികളെ തള്ളിവിടുന്ന അവസ്ഥയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!