ത്രിപുരയില്‍ വ്യാപക സംഘര്‍ഷം; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ത്രിപുരയില്‍വ്യാപക സംഘര്‍ഷം. തിരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് ബിജെപി വ്യാപക അക്രമം നടത്തുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. അക്രമം നിയന്ത്രിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഗവര്‍ണറോടും ഡിജിപിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സിപിഎം പ്രവര്‍ത്തകര്‍ക്കും വീടുകള്‍ക്കും ഓഫീസുകള്‍ക്കും നേരെ ബിജെപി വ്യാപക ആക്രമണം ആരംഭിച്ചത്.

ബലോണിയയിലെ അഞ്ചടി ഉയരമുള്ള ലെനിന്‍ പ്രതിമ ബിജെപി പ്രവര്‍ത്തകര്‍ ജെസിബി ഉപയോഗിച്ച് തകര്‍ത്തു. 196 വീടുകളും 64 പാര്‍ട്ടി ഓഫീസുകളും തകര്‍ക്കുകയും 514 പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.

Share news
error: Content is protected !!
Scroll to Top