വള്ളിക്കുന്ന്: തേങ്ങയിടാന്‍ കയറി തെങ്ങില്‍ കുടുങ്ങിയ ആളെ രക്ഷിച്ച് 14കാരന്‍.
അരിയല്ലൂര്‍ എം.വി. ഹയര്‍ സെക്കണ്ടറി സ്‌കൂളിനു സമീപം വെള്ളായിക്കോട്ട് കനകരാജന്റെ പുരയിടത്തില്‍ തേങ്ങയിടാന്‍ കയറിയ കാരാട്ട് ശിവദാസന്റെ തളപ്പ് താഴെ വീണതിനെത്തുടര്‍ന്ന് പെട്ടെന്ന് പരവശനാക്കുകയും തെങ്ങില്‍ കെട്ടിയ കമ്പിയില്‍ കുടുങ്ങി നില്‍ക്കുകയുമായിരുന്നു.
ഇതു കണ്ട് സമീപവാസിയായ ഋതു ജിത്ത് തന്റെ വീട്ടിലെ തെങ്ങുകയറാനുളള ഉപകരണമുപയോഗിച്ച് തെങ്ങില്‍ കയറി ശിവദാസനെ രക്ഷിക്കുകയായിരുന്നു.
എം.വി . ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 9 എഫിലാണ് ഋതു ജിത്ത് പഠിക്കുന്നത്.
നമ്പാല സുനില്‍ കുമാറിന്റെ മകനാണ്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




