Section

malabari-logo-mobile

ട്രെയിനുകള്‍ക്ക് ഇന്നു മുതല്‍ നിയന്ത്രണം

HIGHLIGHTS : തിരുവനന്തപുരം: ട്രാക്കുകള്‍ ബലപ്പെടുത്തുന്നതിന്റെയും സബ്വേ നിര്‍മ്മാണം, പാത ഇരട്ടിപ്പിക്കല്‍ തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് ശനിയാഴ്ച മുതല്‍ ചില ട്രെയിന...

തിരുവനന്തപുരം: ട്രാക്കുകള്‍ ബലപ്പെടുത്തുന്നതിന്റെയും സബ്വേ നിര്‍മ്മാണം, പാത ഇരട്ടിപ്പിക്കല്‍ തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് ശനിയാഴ്ച മുതല്‍ ചില ട്രെയിനുകള്‍ റദ്ദാക്കുകയും ചില ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുകയാണ്.

റദ്ദാക്കിയ ട്രെയിനുകള്‍
ശനിയാഴ്ച രാവിലെ 5.25നുള്ള എറണാകുളം- കൊല്ലം മെമു (66307), പകല്‍ 11.10നുള്ള കൊല്ലം- എറണാകുളം മെമു (66308), രാവിലെ 8.35നുള്ള കൊല്ലം- കോട്ടയം പാസഞ്ചര്‍ (56394), പത്തിന് ആലപ്പുഴവഴിയുള്ള എറണാകുളം- കായംകുളം പാസഞ്ചര്‍ (56381), വൈകിട്ട് 5.45നുള്ള കോട്ടയം- കൊല്ലം പാസഞ്ചര്‍ (56393), പകല്‍ ഒന്നിനുള്ള കായംകുളം- എറണാകുളം പാസഞ്ചര്‍ (56382), രാത്രി 8.35 എറണാകുളത്തുനിന്ന് പുറപ്പെടുന്ന എറണാകുളം- കോട്ടയം പാസഞ്ചര്‍ എന്നീ ട്രെയിനുകള്‍ റദ്ദാക്കി.

sameeksha-malabarinews

ഭാഗികമായി റദ്ദാക്കിയവ
പുനലൂര്‍- ഗുരുവായൂര്‍ പാസഞ്ചര്‍ ഇരുദിശകളിലും കോട്ടയത്തിനും ഗുരുവായൂരിനും ഇടയില്‍ മാത്രമാകും സര്‍വീസ്. 11.30നുള്ള എറണാകുളം- കായംകുളം പാസഞ്ചര്‍ (56387), തിരിച്ച് വൈകിട്ട് അഞ്ചിനുള്ള കായംകുളം- എറണാകുളം പാസഞ്ചര്‍ (56388) കോട്ടയത്തിനും എറണാകുളത്തിനും ഇടയില്‍മാത്രം സര്‍വീസ് നടത്തും. നിലമ്പൂര്‍- എറണാകുളം പാസഞ്ചര്‍ ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിക്കും.

ആലപ്പുഴവഴി തിരിച്ചുവിടും
ബംഗളൂരു- കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസ് (16526), തിരുവനന്തപുരം ജന്‍ശതാബ്ദി (12081), തിരുവനന്തപുരം- ഹൈദരാബാദ് ശബരി (17229), കന്യാകുമാരി- മുംബൈ ജയന്തി (16382), ഇരുദിശകളിലുമുള്ള കേരള എക്സ്പ്രസ് (12625, 12626) എന്നീ ട്രെയിനുകള്‍ ആലപ്പുഴവഴി തിരിച്ചുവിടും. ഈ ട്രെയിനുകള്‍ക്ക് എറണാകുളം ജങ്ഷന്‍, ചേര്‍ത്തല, ആലപ്പുഴ, ഹരിപ്പാട് സ്റ്റേഷനുകളില്‍ പ്രത്യേക സ്റ്റോപ്പുണ്ടാകും.

വൈകി ഓടുന്ന ട്രെയിനുകള്‍
കണ്ണൂര്‍- എറണാകുളം എക്സ്പ്രസ് വടക്കാഞ്ചേരിയില്‍ 45 മിനിറ്റ് പിടിച്ചിടും. ഗാന്ധിധാം- നാഗര്‍കോവില്‍ എക്സ്പ്രസ് 25 മിനിറ്റും കണ്ണൂര്‍- കോയമ്പത്തൂര്‍ പാസഞ്ചര്‍ 45 മിനിറ്റും വഴിയില്‍ പിടിച്ചിടും. ഫെബ്രുവരി ആറ് ചെന്നൈ എഗ്മോര്‍- ഗുരുവായൂര്‍ എക്സ്പ്രസ് എറണാകുളത്തിനുശേഷം രണ്ടരമണിക്കൂര്‍ വൈകും. എറണാകുളം- പട്ന, ശനിയാഴ്ചകളിലുള്ള തിരുവനന്തപുരം- നിസാമുദീന്‍ സൂപ്പര്‍ഫാസ്റ്റ്, വ്യാഴം തിങ്കള്‍ ദിവസങ്ങളിലെ കൊച്ചുവേളി എന്നിവ ഒരുമണിക്കൂര്‍ വൈകും. എറണാകുളം- ഗുരുവായൂര്‍ പാസഞ്ചര്‍ 20 മിനിറ്റ് ചാലക്കുടിയില്‍ പിടിച്ചിടും. പാലക്കാട്ടേക്കുള്ള അമൃത എക്സ്പ്രസ് വ്യാഴാഴ്ച ഒഴികെ രണ്ടേകാല്‍ മണിക്കൂര്‍ ആലുവയില്‍ നിര്‍ത്തിയിടും.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!