തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ബോഗിക്ക്‌ തീപിടിച്ചു

train1തിരു: റെയില്‍വേ സ്റ്റേഷന്‍ യാര്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന തീവണ്ടിക്കു തീപിടിച്ചു. തീ പിടുത്തത്തെ തുടര്‍ന്ന്‌ ഒരു ബോഗി പൂര്‍ണമായും കത്തി നശിച്ചു. ഗുവാഹത്തി തിരുവനന്തപുരം എക്‌സ്‌പ്രസിന്റെ ഒരു ബോഗിക്കാണ്‌ തീ പിടിച്ചത്‌. ഷണ്ഡിംഗിനിടയിലാണ്‌ തീ പിടിച്ചത്‌. ഷോര്‍ട്ട്‌ സര്‍ക്യൂട്ടാകാം അപകടകാരണമെന്നാണ്‌ സൂചന.

നിര്‍ത്തിയിട്ടിരുന്ന ബോഗിയായതിനാല്‍ ആര്‍ക്കും പരുക്കു പറ്റിയിട്ടില്ല. അതെസമയം അട്ടിമറിശ്രമം ആകാന്‍ സാധ്യതയില്ലെന്ന്‌ അധികൃതര്‍ അറിയിച്ചു.

തീപിടിച്ച ഉടന്‍ തന്നെ മറ്റു ബോഗികള്‍്‌ മാറ്റിയതിനാല്‍ വന്‍ നാശനഷ്ടം ഒഴിവാകുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top