എടരിക്കോട് ട്രെയിലര്‍ ലോറി നിയന്ത്രണം വിട്ട് അപകടം: രണ്ട് മരണം, 29 പേര്‍ക്ക് പരിക്ക്

കോട്ടക്കല്‍ : എടരിക്കോട് മമ്മാലിപ്പടിയില്‍ ട്രെയിലര്‍ വാഹനങ്ങളില്‍ ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ 2 മരണം. പിഞ്ചുകുഞ്ഞും ഫര്‍ണിച്ചര്‍ വ്യാപാരിയുമാണ് മരിച്ചത്. 28 പേര്‍ക്ക് പരിക്കേറ്റു. ഫര്‍ണിച്ചര്‍ വ്യാപാരി ഒതുക്കുങ്ങല്‍ പള്ളിപ്പുറം വടക്കേതില്‍ മുഹമ്മദലി (ബാവുട്ടി -47), വടക്കാഞ്ചേരി തിരുമുറ്റിക്കോട് അക്കര ബഷീറിന്റെ മകള്‍ ദുഅ ( ഒരു വയസ്സ്) എന്നിവരാണ് മരിച്ചത്.

രാത്രി 8.30 ഓടെയാണ് അപകടം.പണി നടന്നുകൊണ്ടിരിക്കുന്ന ആറുവരി ദേശീയപാതയില്‍ നിന്ന് തിരൂര്‍ എടരിക്കോട് പാതയിലേക്ക് തുറന്നുകൊടുത്ത മമ്മാലിപ്പടിയിലെ സര്‍വിസ് റോഡിലാണ് അപകടം. ആറുവരിപ്പാതയില്‍നിന്ന് ഇറങ്ങി വന്ന ട്രെയിലര്‍ മുന്‍പിലുണ്ടായിരുന്ന 10ഓളം വാഹനങ്ങളില്‍ ഇടിച്ചു കയറുകയായിരുന്നു.  പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

മമ്മാലിപ്പടിയില്‍ ആറുവരിപ്പാതയോടു ചേര്‍ന്ന സര്‍വീസ് റോഡില്‍ വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് അപകടം നടന്നത്. ട്രെയ്ലര്‍ ലോറിയുടെ ബ്രേക്ക് നഷ്ടമായതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. പിന്നാലെ, റോഡിലുണ്ടായിരുന്ന കണ്ടെയ്നര്‍, ബൈക്കുകള്‍, കാറുകള്‍ എന്നിവ ഉള്‍പ്പടെ പത്തിലേറെ വാഹനങ്ങളില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടമുണ്ടായ ഉടന്‍ നാട്ടുകാരും പോലീസും സന്നദ്ധ സേനാപ്രവര്‍ത്തകരും അതിവേഗം രക്ഷാപ്രവര്‍ത്തനം നടത്തി.  അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം മുടങ്ങി.

പരിക്കേറ്റവരെ ചങ്കുവെട്ടി അല്‍മാസ് ആശുപത്രിയിലും ഒരാളെ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മരിച്ച രണ്ടു പേരുടേയും മൃതദേഹങ്ങള്‍ ചങ്കുവെട്ടി അല്‍മാസ് ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്.  ഭാര്യ: സുമയ്യ. മക്കള്‍: മുഹമ്മദ് അജ്ഫാന്‍, ഫാത്തിമ സയീദ, മെഹ്റിന്‍, മുഹമ്മദ് ഷസിന്‍, ഷന്‍സ ഫാത്തിമ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top