പരപ്പനങ്ങാടി അരീക്കോട് റോഡില്‍ ഗതാഗതം നിരോധിച്ചു

പരപ്പനങ്ങാടി അരീക്കോട് റോഡില്‍ കടുങ്ങല്ലൂര്‍ മുതല്‍ അരീക്കോട് ജങ്ഷന്‍ വരെ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജനുവരി 23 (തിങ്കള്‍) മുതല്‍ പ്രവൃത്തി തീരുന്നതു വരെ ഇതു വഴിയുള്ള വാഹന ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് (പാലങ്ങളും നിരത്തുകളും വിഭാഗം) എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

അരീക്കോട് ഭാഗത്തു നിന്നും കൊണ്ടോട്ടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ അരീക്കോട് എടവണ്ണപ്പാറ വഴിയും കൊണ്ടോട്ടി ഭാഗത്തു നിന്നും അരീക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കൊണ്ടോട്ടി എടവണ്ണപ്പാറ വഴിയും തിരിഞ്ഞു പോവണം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top