ഹെലികോപ്റ്ററില്‍ ഒരേ ദിവസം മൂന്നിടങ്ങളില്‍ പറന്നിറങ്ങി ടോവിനോയും കൂട്ടരും; ഗംഭീര പ്രൊമോഷനുമായി ‘ഐഡന്റിറ്റി’

മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസും തെന്നിന്ത്യന്‍ നായിക തൃഷ കൃഷ്ണയും ആദ്യമായ് നായകനും നായികയുമായ് എത്തുന്ന ഇന്‍വെസ്റ്റിഗേഷന്‍ ക്രൈം ത്രില്ലര്‍ ചിത്രം ‘ഐഡന്റിറ്റി’ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം പ്രേക്ഷകരെ കാണാനായ് ടീം ‘ഐഡന്റിറ്റി’ തൃശ്ശൂര്‍, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ വന്നിരുന്നു. രാവിലെ 11 മണിക്ക് തൃശൂര്‍ ഹൈലൈറ്റ് മാളിലും ഉച്ചക്ക് 3 മണിക്ക് കോട്ടയം ലുലു മാളിലും വൈകിട്ട് 6 മണിക്ക് തിരുവനന്തപുരം ലുലുമാളിലും ഹെലികോപ്ടറില്‍ എത്തിയ താരങ്ങള്‍ക്ക് ഗംഭീര സ്വീകരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ടൊവിനോ തോമസും വിനയ് റായുംചിത്രത്തിന്റെ സംവിധായകരുമാണ് ചടങ്ങില്‍ പങ്കെടുത്തത്.

ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ‘ലിയോ’ക്ക് ശേഷം തൃഷ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ തമിഴ് നടന്‍ വിനയ് റായിയും ബോളീവുഡ് താരം മന്ദിര ബേദിയുമാണ് കൈകാര്യം ചെയ്യുന്നത്. റൊമാന്റിക് വേഷങ്ങളിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ താരങ്ങള്‍ ഇത്തവണ എത്തുന്നത് പ്രേക്ഷകരെ ഞെട്ടിക്കുന്ന വേഷപ്പകര്‍ച്ചയിലും ഭാവപ്രകടനങ്ങളോടും കൂടിയാണ്. രാഗം മൂവിസിന്റെ ബാനറില്‍ രാജു മല്യത്തും കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ Dr. റോയി സി ജെയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഖില്‍ പോളും അനസ് ഖാനുമാണ് സംവിധായകര്‍. യു/എ സര്‍ട്ടിഫിക്കറ്റോടെ 2025 ജനുവരി 2ന് റിലീസ് ചെയ്യുന്ന ചിത്രം ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസ് തീയേറ്ററുകളിലെത്തിക്കും. ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിച്ചു.

‘ഐഡന്റിറ്റി’യില്‍ അലന്‍ ജേക്കബ് എന്ന അന്വേക്ഷണ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് വിനയ് റായ് പ്രത്യക്ഷപ്പെടുന്നത്. 2007ല്‍ പുറത്തിറങ്ങിയ ‘ഉന്നാലെ ഉന്നാലെ’ എന്ന പ്രണയ ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങള്‍ ഇതിനോടകം അവതരിപ്പിച്ചിട്ടുണ്ട്. താരത്തിന്റെ ഒടുവിലായ് പുറത്തിറങ്ങിയ ‘ഗാന്ധിവധാരി അര്‍ജുന’യും ‘ഹനുമാന്‍’നും വലിയ രീതില്‍ സ്വീകാര്യത നേടിയിരുന്നു. മമ്മൂട്ടി ചിത്രം ‘ക്രിസ്റ്റഫര്‍’ല്‍ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ച് നേരത്തെ തന്നെ താരം മലയാളത്തില്‍ ചുവടുറപ്പിച്ചതാണ്.

നീണ്ട 6 വര്‍ഷത്തിന് ശേഷം തൃഷ മലയാളത്തിലേക്ക് തിരിച്ചെത്തുമ്പോള്‍ ഇരു കരങ്ങളും നീട്ടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് മലയാളികള്‍. ചിത്രത്തില്‍ പ്രൈം വിറ്റ്‌നസായിട്ടാണ് താരം വേഷമിടുന്നത്. ആലിഷ എന്നാണ് കഥാപാത്രത്തിന്റെ പേര്. 2018ല്‍ നിവിന്‍ പോളിയെ നായകനാക്കി ശ്യാമപ്രസാദിന്റെ സംവിധാനത്തിലെത്തിയ ‘ഹേയ് ജൂഡ്’ആണ് തൃഷയുടെ ആദ്യ മലയാള സിനിമ. വിരലിലെണ്ണാവുന്ന സിനിമകളില്‍ അഭിനയിച്ച് പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ച താരമാണ് മന്ദിര ബേദി. 2019ല്‍ പുറത്തിറങ്ങിയ പ്രഭാസ് ചിത്രം ‘സഹോ’യാണ് താരത്തിന്റെ ഒടുവിലായ് തിയറ്റര്‍ റിലീസ് ചെയ്ത ചിത്രം. ദൂരദര്‍ശനില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രക്ഷേപണം ചെയ്ത ‘ശാന്തി’ എന്ന മെഗാ സീരിയലിലൂടെ വന്‍ ജനപ്രീതി നേടിയ താരമാണ് മന്ദിര ബേദി. സുപ്രിയ എന്ന കഥാപാത്രത്തെയാണ് മന്ദിര ഐഡന്റിറ്റിയില്‍ അവതരിപ്പിക്കുന്നത്.

‘ഫോറെന്‍സിക്’ന് ശേഷം ടോവിനോ തോമസ്-അഖില്‍ പോള്‍-അനസ് ഖാന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഈ സിനിമയുടെ ഛായാഗ്രാഹണം അഖില്‍ ജോര്‍ജാണ് നിര്‍വഹിക്കുന്നത്. സംഗീതവും പശ്ചാത്തല സംഗീതവും ജേക്‌സ് ബിജോയിയുടെതാണ്. സിനിമയുടെ പശ്ചാത്തലം ട്രെയിലറില്‍ നിന്ന് വ്യക്തമാണെങ്കിലും കഥാഗതിയിലെ വഴിത്തിരിവാണ് പ്രേക്ഷകര്‍ക്കറിയേണ്ടത്. സംവിധായകരായ അഖില്‍ പോളും അനസ് ഖാനും തന്നെയാണ് തിരക്കഥ രചിച്ചത്. അജു വര്‍ഗീസ്, ഷമ്മി തിലകന്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍, വിശാഖ് നായര്‍, അര്‍ച്ചന കവി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ആള്‍ ഇന്ത്യ വിതരണാവകാശം റെക്കോര്‍ഡ് തുകക്ക് ശ്രീ ഗോകുലം മൂവിസ് സ്വന്തമാക്കിയപ്പോള്‍ ജിസിസി വിതരണാവകാശം കരസ്ഥമാക്കിയത് ഫാഴ്‌സ് ഫിലിംസാണ്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: നിതിന്‍ കുമാര്‍, പ്രദീപ് മൂലേത്തറ, ചിത്രസംയോജനം: ചമന്‍ ചാക്കോ, സൗണ്ട് മിക്‌സിങ്: എം ആര്‍ രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍: സിങ്ക് സിനിമ, പ്രൊഡക്ഷന്‍ ഡിസൈന്‍: അനീഷ് നാടോടി, ആര്‍ട്ട് ഡയറക്ടര്‍: സാബി മിശ്ര, വസ്ത്രാലങ്കാരം: ഗായത്രി കിഷോര്‍, മാലിനി, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, കോ പ്രൊഡ്യൂസേഴ്‌സ്: ജി ബിന്ദു റാണി മല്യത്ത്, കാര്‍ത്തിക് മല്യത്ത്, കൃഷ്ണ മല്യത്ത്, ആക്ഷന്‍ കൊറിയോഗ്രാഫി: യാനിക്ക് ബെന്‍, ഫീനിക്‌സ് പ്രഭു, പ്രൊഡക്ഷന്‍ കണ്ട്രോളര്‍: ജോബ് ജോര്‍ജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബോബി സത്യശീലന്‍, സുനില്‍ കാര്യാട്ടുകര, ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടര്‍: അഭില്‍ ആനന്ദ്, ലൈന്‍ പ്രൊഡ്യൂസര്‍: പ്രധ്വി രാജന്‍, വിഎഫ്എക്‌സ്: മൈന്‍ഡ്സ്റ്റീന്‍ സ്റ്റുഡിയോസ്, ലിറിക്‌സ്: അനസ് ഖാന്‍, ഡിഐ: ഹ്യൂസ് ആന്‍ഡ് ടോണ്‍സ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ഡ്യന്‍ എം, സ്റ്റില്‍സ്: ജാന്‍ ജോസഫ് ജോര്‍ജ്, ഷാഫി ഷക്കീര്‍, ഡിസൈന്‍: യെല്ലോ ടൂത്ത്, ഡിജിറ്റല്‍ പ്രൊമോഷന്‍സ്: അഭില്‍ വിഷ്ണു, അക്ഷയ് പ്രകാശ്, പി ആര്‍ ഒ & മാര്‍ക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top