
ആവശ്യമായ ചേരുവകള്‍
തക്കാളി – 2
എണ്ണ – രണ്ട് ടേബിള്‍സ്പൂണ്‍
പെരും ജീരകം – ഒരു ടീസ്പൂണ്‍
ഇഞ്ചി ചെറുതായി അരിഞ്ഞത് – ഒരു ടീസ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് – 2 ടീസ്പൂണ്‍,
കറിവേപ്പില
ഉള്ളി – 1
ഉപ്പ്
മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍
മുളകുപൊടി – രണ്ട് ടീസ്പൂണ്‍
കുരുമുളകുപൊടി – അര ടീസ്പൂണ്‍
സോയ സോസ് – ഒരു ടീസ്പൂണ്‍
തക്കാളി സോസ് – രണ്ട് ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം:-
ഒരു പാന്‍ അടുപ്പില്‍ വെച്ച് അല്‍പ്പം എണ്ണയൊഴിച്ച് തക്കാളി വട്ടത്തില്‍ അരിഞ്ഞത് വഴറ്റിയെടുക്കുക. ഒരു പാന്‍ അടുപ്പില്‍ വെച്ച് എണ്ണയൊഴിച്ചു ചൂടാക്കി പെരുംജീരകം ചേര്‍ത്ത് വറുക്കുക. ഇതിലേയ്ക്ക് ഇഞ്ചി വെളുത്തുള്ളി അല്‍പ്പം കറിവേപ്പില എന്നിവ ചേര്‍ത്തിളക്കുക.
ഉള്ളി വട്ടത്തില്‍ അരിഞ്ഞതും ചേര്‍ത്ത് വഴറ്റുക. ആവശ്യത്തിന് ഉപ്പ്, മഞ്ഞള്‍പ്പൊടി, മുളകുപൊടി, കുരുമുളകുപൊടി എന്നിവ ചേര്‍ത്തിളക്കുക. ഇതിലേയ്ക്ക് വേവിച്ച തക്കാളി കൂടി ചേര്‍ക്കുക. സോയസോസും, തക്കാളി സോസും ചേര്‍ത്തിളക്കുക.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




