സിന്ധുവിന് നിര്‍ണായക പോരാട്ടം

ടോക്കിയോ: ബാഡ്മിന്റണില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ വനിതാതാരം പി.വി. സിന്ധു നിര്‍ണായക പോരാട്ടത്തിന് ഇന്നിറങ്ങും. ഗ്രൂപ്പ് ജെ-യില്‍ ഹോങ്കോങ് താരം ചെയുങ് എന്‍ഗാന്‍ യിയാണ് എതിരാളി.

രാവിലെ 7.30-നാണ് മത്സരം.മൂന്നു താരങ്ങളുള്ള ഗ്രൂപ്പില്‍ കൂടുതല്‍ പോയന്റ് നേടുന്ന താരം പ്രീക്വാര്‍ട്ടറിലെത്തും. സിന്ധുവും ചെയുങ്ങും ആദ്യമത്സരത്തില്‍ ജയിച്ചതിനാല്‍ ഇരുവരും തമ്മിലുള്ള മത്സരവിജയി നോക്കൗട്ട് റൗണ്ടിലെത്തും.

ഇസ്രായേലിന്റെ സെനിയ പൊളികാര്‍പോവയെയാണ് ഇരുവരും ആദ്യമത്സരത്തില്‍ തോല്‍പ്പിച്ചത്. ബാഡ്മിന്റണില്‍ മൂന്നുവീതം താരങ്ങളുള്ള 16 ഗ്രൂപ്പുകളും നാലു താരമുള്ള ഒരു ഗ്രൂപ്പുമാണുള്ളത്. ഓരോ ഗ്രൂപ്പിലെയും വിജയികള്‍ നോക്കൗട്ട് റൗണ്ടിലെത്തും.

 

Share news
error: Content is protected !!
Scroll to Top