തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1038 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത് 785 പേര്‍ക്കാണ്. 87 പേര്‍ വിദേശത്ത് നിന്ന് വന്നവരും 150 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്.
ഇതില്‍ 57 പേരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. സംസ്ഥാനത്ത് ആദ്യമായാണ് പ്രതിദിനം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ആയിരം കടക്കുന്നത്.
272 പേര്‍ രോഗമുക്തരായി.
രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 226
കൊല്ലം 133
ആലപ്പുഴ 120
കാസര്‍കോട് 101
എറണാകുളം 92
മലപ്പുറം 61
തൃശ്ശൂര്‍ 56
കോട്ടയം 51
പത്തനംതിട്ട 49
ഇടുക്കി 43
കണ്ണൂര്‍ 43
പാലക്കാട് 34
കോഴിക്കോട് 25
വയനാട്- 4
8818 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്
397 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്
തിരുവനന്തപുരത്ത് സ്ഥിതി അതീവഗുരുതരമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവിടെ 191 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതില്‍ 15 പേരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. 18 പേര് ആരോഗ്യപ്രവര്‍ത്തകരാണ്.




