താനൂര്‍ മുഴുവന്‍ ഡിവിഷനുകളും കണ്ടൈന്‍മെന്റ് സോണ്‍

മലപ്പുറം മലപ്പുറം ജില്ലയിലെ താനൂര്‍ മുനിസിപ്പാലിറ്റിയിലെ മുഴുവന്‍ ഡിവിഷനുകളും കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ഇതോടെ താനൂരിലേക്കുള്ള മുഴവന്‍ റോഡുകളിലും പരിശോധന ശക്തമാക്കി.

കഴിഞ്ഞ ദിവസം മൂന്ന് പേര്‍ക്ക് ഇവിടെ സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചിരിന്നു. ഇതില്‍ ഉള്‍പ്പെട്ട് വില്ലേജ് ജീവനക്കാരന് നിരവധി പേരുമായി സമ്പര്‍ക്കമുണ്ടായിട്ടുണ്ട് .

ബുധനാഴ്ച ഏഴ് പുതിയ ഹോട്ട് സ്പോട്ടുകളാണ് പ്രഖ്യാപിച്ചത്്. താനൂരിന് പുറമെ പാലക്കാട് ജില്ലയിലെ ചാലിശേരി (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 9, 14), എലപ്പുള്ളി (7), പെരുമാട്ടി (17), മണ്ണൂര്‍ (2), ആലപ്പുഴ ജില്ലയിലെ തെക്കേക്കര (11), കൊല്ലം ജില്ലയിലെ തെന്‍മല (7), മലപ്പുറം ജില്ലയിലെ താനൂര്‍ മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

Share news
error: Content is protected !!
Scroll to Top