ഇന്ന് സംസ്ഥാനത്ത് ആറുപേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു: ഇന്ന് 21 പേര്‍ രോഗമുക്തരായി

തിരുവനന്തപുരം ഇന്ന് സംസ്ഥാനത്ത് ആറുപേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. ആറുപേരും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളവരാണ്. ഇന്ന് 21 പേര്‍ രോഗമുക്തരായി. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

അഞ്ചുപേരും വിദേശത്തുനിന്നും എത്തിയവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്
ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത് 46323പേരാണ്.

ഇതില്‍ 398 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. 408 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്

രോഗവിമുക്തരായവരില്‍ 19 പേര്‍ കാസര്‍കോട് ജില്ലയില്‍ നിന്നുള്ളവരാണ്. രണ്ടുപേര്‍ ആലപ്പുഴയില്‍ നിന്നും ഉളളവരുമാണ്. ലോക്ഡൗണ്‍ കഴിയുന്നതുവരെ മുഖമന്ത്രിയുടെ വാര്‍ത്തസമ്മേളനം ഉണ്ടാവും

updating…

 

Share news
error: Content is protected !!
Scroll to Top