മലപ്പുറം: ജില്ലയില്‍ ഇന്ന് 358 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. 292 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 31 പേര്‍ക്ക് ഉറവിടമറിയാതെയാണ് കോവിഡ് 19 ബാധിച്ചത്. വൈറസ് ബാധയുണ്ടായവരില്‍ 10 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 15 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 10 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.
അതേസമയം ജില്ലയില്‍ ഇന്ന് 158 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇതുവരെ 8,953 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
42,231 പേര്‍ നിരീക്ഷണത്തില്‍
42,231 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 2,022 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 335 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 1,125 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ 1,27,494 സാമ്പിളുകളാണ് ജില്ലയില്‍ നിന്ന് പരിശോധനക്കയച്ചത്. ഇതില്‍ 1,167 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങള്‍ ലഭിക്കാനുണ്ട്.
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
എ.ആര്‍. നഗര്‍ – 14, ആലംകോട് – 17, ആലിപ്പറമ്പ് – 01, ആലുങ്ങല്‍ – 01, ആനക്കയം – 02, അങ്ങാടിപ്പുറം – 01, അരീക്കോട് – 03, ആതവനാട് – 02, ചേലേമ്പ്ര – 06, ചോക്കാട് – 01, എടപ്പറ്റ – 02, എടപ്പാള്‍ – 14 എടരിക്കോട് – 01, എടവണ്ണ – 01, എടയൂര്‍ – 02, കക്കോവ് – 01, കല്‍പകഞ്ചേരി – 09, കണ്ണമംഗലം – 04, കോഡൂര്‍ – 01, കൂട്ടിലങ്ങാടി – 01, കോട്ടക്കല്‍ – 02, കുറ്റിപ്പുറം – 01, കുറ്റൂര്‍ – 01, മലപ്പുറം – 02, മങ്കട – 01, മംഗലം – 01, മഞ്ചേരി – 11, മാറഞ്ചേരി – 05, മേലാറ്റൂര്‍ – 01, മൂന്നിയൂര്‍ – 04, മൂത്തേടം – 01, നന്നംമുക്ക് – 02, നിലമ്പൂര്‍ – 01, നിറമരുതൂര്‍ – 01, ഒഴൂര്‍ – 01, പാലേമാട് – 01, പള്ളിക്കല്‍ – 02, പാണ്ടിക്കാട് – 04, പരപ്പനങ്ങാടി – 14, പറപ്പൂര്‍ – 02, പെരിന്തല്‍മണ്ണ – 23, പൊന്നാനി – 12, പോത്തുകല്ല് – 01, പുറത്തൂര്‍ – 01, പുതുപ്പള്ളി – 01, രണ്ടത്താണി – 01, തമിഴ്‌നാട് – 01, താനാളൂര്‍ – 01, താനൂര്‍ – 14, തവനൂര്‍ – 06, താഴേക്കോട് – 08, തലക്കാട് – 07, തേഞ്ഞിപ്പലം – 01, തെന്നല – 05, തിരുനാവായ – 01, തിരൂരങ്ങാടി – 03, തൃപ്രങ്ങോട് – 02, തിരൂര്‍ – 04, വടകര – 01, വളാഞ്ചേരി – 03, വലിയപറമ്പ് – 01, വള്ളിക്കുന്ന് – 23, വട്ടംകുളം – 01, വാഴയൂര്‍ – 03, വഴിക്കടവ് – 03, വെളിയംകോട് – 04, വേങ്ങര – 03, വെട്ടം – 08, വെട്ടത്തൂര്‍ – 03, വണ്ടൂര്‍ – 01, പശ്ചിമ ബംഗാള്‍ – 01, സ്ഥലം ലഭ്യമല്ലാത്തവര്‍ – 03.
രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍
വളാഞ്ചേരി – 01, മൂര്‍ക്കനാട് – 01, ഒഴുര്‍ – 02, ചാലിയാര്‍ – 01, പെരിന്തല്‍മണ്ണ – 01, തലക്കാട് – 01, തിരൂര്‍ – 01, വള്ളിക്കുന്ന് – 01, സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന അസം സ്വദേശി – 01.
ഉറവിടം ലഭ്യമല്ലാതെ രോഗബാധിതരായവര്‍
അങ്ങാടിപ്പുറം – 01, ആതവനാട് – 01, ചെറുകാവ് – 01, ചുള്ളിപ്പാറ – 01, ചുങ്കത്തറ – 01, എടപ്പാള്‍ – 01, കാലടി – 01, കണ്ണമംഗലം – 01, മഞ്ചേരി – 01, മാറാക്കര – 01, മാറഞ്ചേരി – 03, പാണ്ടിക്കാട് – 01, പെരുമണ്ണ – 01, പൊന്നാനി – 03, പൂവത്തൂര്‍ – 01, തലക്കാട് – 01, താനൂര്‍ – 01, തവനൂര്‍ – 02, തെന്നല – 01, തൃപ്രങ്ങോട് – 01, വള്ളിക്കുന്ന് – 01, വട്ടംകുളം – 02, വെളിയങ്കോട് – 01, സ്ഥലം ലഭ്യമല്ലാത്തവര്‍ – 02.
ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍
ചുങ്കത്തറ -01, മഞ്ചേരി – 01, മൂന്നിയൂര്‍ – 03, പാണ്ടിക്കാട് – 01, തേഞ്ഞിപ്പലം – 01, തെന്നല – 01, തിരുരങ്ങാടി – 03, വള്ളിക്കുന്ന് – 01, വഴിക്കടവ് – 01, വെളിമുക്ക് – 01, വണ്ടൂര്‍ – 01.
ഇതര രാജ്യങ്ങളില്‍ നിന്നെത്തിയവര്‍
പൊന്മുണ്ടം – 01, കല്‍പകഞ്ചേരി – 01, എടക്കര – 01, തൃക്കലങ്ങോട് – 01, തെയ്യത്തുംപാടം – 01, വണ്ടൂര്‍ – 01, മുതൂര്‍ – 01, ആലിപ്പറമ്പ് – 01, കാവനൂര്‍ – 01, സ്ഥലം ലഭ്യമല്ലാത്തവര്‍ – 01.
ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.




