Section

malabari-logo-mobile

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ഇന്ന് 1,883 പേര്‍ക്ക് രോഗബാധ 1,307 പേര്‍ക്ക് രോഗമുക്തി

HIGHLIGHTS : 1,829 through direct contact Health workers01 For 14 people without knowing the source 17,632 people were treated for the disease A total of 43...

മലപ്പുറംL ജില്ലയില്‍ ഇന്ന് 1,883 പേര്‍ക്ക് കോവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ചു. ജില്ലയില്‍ രേഖപ്പെടുത്തിയ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 13.71 ശതമാനമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 1,307 പേര്‍ ഇന്ന് രോഗമുക്തരായി. ഇതോടെ വിദഗ്ധ പരിചരണത്തിന് ശേഷം ജില്ലയില്‍ കോവിഡ് വിമുക്തരായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 3,34,536 പേരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.

ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരില്‍ 1,829 പേര്‍ നേരത്തെ രോഗബാധയുള്ളവരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 14 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ ഒമ്പത് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 30 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 43,991 പേരാണ് ജില്ലയില്‍ ഇപ്പോള്‍ കോവിഡ് ബാധിതരായി നിരീക്ഷണത്തില്‍ കഴിയുന്നത്. 17,632 പേരാണ് ചികിത്സയിലുള്ളത്.

sameeksha-malabarinews

കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 596 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 329 പേരും 117 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 512 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 1,286 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

ആരോഗ്യ ജാഗ്രത കൈവിടരുത്: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത പൂര്‍ണ്ണമായും ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന ആവര്‍ത്തിച്ച് അറിയിച്ചു. വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവരും പൊതു സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരും കോവിഡ് ബാധ തടയാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

മലപ്പുറം ജില്ലയില്‍ ഇന്ന് പ്രാദേശികാടിസ്ഥാനത്തില്‍ രോഗബാധിതരായവരുടെ എണ്ണം

എ.ആര്‍ നഗര്‍ 32
ആലങ്കോട് 09
ആലിപ്പറമ്പ് 33
അമരമ്പലം 38
ആനക്കയം 18
അങ്ങാടിപ്പുറം 26
അരീക്കോട് 27
ആതവനാട് 12
ഊരകം 12
ചാലിയാര്‍ 30
ചീക്കോട് 07
ചേലേമ്പ്ര 07
ചെറിയമുണ്ടം 10
ചെറുകാവ് 14
ചോക്കാട് 14
ചുങ്കത്തറ 18
എടക്കര 09
എടപ്പറ്റ 15
എടപ്പാള്‍ 28
എടരിക്കോട് 04
എടവണ്ണ 41
എടയൂര്‍ 16
ഏലംകുളം 13
ഇരിമ്പിളിയം 19
കാലടി 14
കാളികാവ് 20
കല്‍പകഞ്ചേരി 02
കണ്ണമംഗലം 21
കരുളായി 20
കരുവാരക്കുണ്ട് 22
കാവനൂര്‍ 09
കീഴാറ്റൂര്‍ 16
കീഴുപറമ്പ് 09
കോഡൂര്‍ 10
കൊണ്ടോട്ടി 16
കൂട്ടിലങ്ങാടി 07
കോട്ടക്കല്‍ 24
കുറുവ 08
കുറ്റിപ്പുറം 30
കുഴിമണ്ണ 17
മക്കരപ്പറമ്പ് 07
മലപ്പുറം 31
മമ്പാട് 05
മംഗലം 12
മഞ്ചേരി 43
മങ്കട 09
മാറാക്കര 31
മാറഞ്ചേരി 43
മേലാറ്റൂര്‍ 19
മൂന്നിയൂര്‍ 04
മൂര്‍ക്കനാട് 06
മൂത്തേടം 09
മൊറയൂര്‍ 05
മുതുവല്ലൂര്‍ 19
നന്നമ്പ്ര 12
നന്നംമുക്ക് 12
നിലമ്പൂര്‍ 29
നിറമരുതൂര്‍ 05
ഒതുക്കുങ്ങല്‍ 09
ഒഴൂര്‍ 11
പള്ളിക്കല്‍ 29
പാണ്ടിക്കാട് 51
പരപ്പനങ്ങാടി 06
പറപ്പൂര്‍ 02
പെരിന്തല്‍മണ്ണ 19
പെരുമണ്ണ ക്ലാരി 02
പെരുമ്പടപ്പ് 57
പെരുവള്ളൂര്‍ 16
പൊന്മള 34
പൊന്മുണ്ടം 06
പൊന്നാനി 46
പൂക്കോട്ടൂര്‍ 14
പോരൂര്‍ 10
പോത്തുകല്ല് 11
പുലാമന്തോള്‍ 07
പുളിക്കല്‍ 14
പുല്‍പ്പറ്റ 15
പുറത്തൂര്‍ 25
പുഴക്കാട്ടിരി 07
താനാളൂര്‍ 17
താനൂര്‍ 77
തലക്കാട് 04
തവനൂര്‍ 07
താഴേക്കോട് 03
തേഞ്ഞിപ്പലം 14
തെന്നല 09
തിരുനാവായ 04
തിരുവാലി 08
തൃക്കലങ്ങോട് 23
തൃപ്രങ്ങോട് 08
തുവ്വൂര്‍ 01
തിരൂര്‍ 18
തിരൂരങ്ങാടി 12
ഊര്‍ങ്ങാട്ടിരി 15
വളാഞ്ചേരി 24
വളവന്നൂര്‍ 08
വള്ളിക്കുന്ന് 21
വട്ടംകുളം 42
വാഴക്കാട് 12
വാഴയൂര്‍ 12
വഴിക്കടവ് 45
വെളിയങ്കോട് 18
വേങ്ങര 50
വെട്ടത്തൂര്‍ 11
വെട്ടം 11
വണ്ടൂര്‍ 20

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!