തിരുവനന്തപുരം: സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് കേസുകള്‍ ഉയരുന്നു. 44 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഒമ്പത് പേര്‍ രോഗം മൂലം മരിച്ചു. നിലവില്‍ 35 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. മലപ്പുറത്താണ് കൂടുതല്‍ ബ്ലാക്ക് ഫംഗസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മലപ്പുറത്ത് 11 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട്-6, തൃശൂര്‍-5, പാലക്കാട്-5, എറണാകുളം-4, തിരുവനന്തപുരം-3, കൊല്ലം-2, പത്തനംതിട്ട-2, കോട്ടയം-2, കണ്ണൂര്‍-1 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കുകള്‍. അതേസമയം ബ്ലാക്ക് ഫംഗസിനെതിരെയുള്ള ആന്റിഫംഗല്‍ മരുന്നായ ആംഫോടെറിസിന്‍ ബി എന്ന മരുന്നിന് സംസ്ഥാനത്ത് ദൗര്‍ലഭ്യം അനുഭവപ്പെടുന്നുണ്ട്.
രോഗം കൂടുതല്‍ അവയവങ്ങളിലേക്ക് ബാധിക്കുന്നത് തടയുന്നതിനായി നേരത്തെ രോഗം കണ്ടെത്തി ചികിത്സിക്കുകയെന്നതാണ്. പ്രതിരോധശേഷി കുറഞ്ഞവരിലും പ്രമേഹ രോഗികളിലുമാണ് ഫംഗസ് ബാധ ഗുരുതരമായി ബാധിക്കുന്നത്. ഇത്തരം രോഗികളെ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് ഞായറാഴ്ച നാലു പേര്‍ കൂടി മരിച്ചു കോട്ടയം, എറണാകുളം ജില്ലകളില്‍ ചികിത്സയിലുണ്ടായിരുന്ന നാല് പേരാണ് മരിച്ചത്. രണ്ടു പേര്‍ എറണാകുളം ജില്ല സ്വദേശികളും രണ്ടു പേര്‍ പത്തനംതിട്ട സ്വദേശികളുമാണ്.
രോഗം മൂര്‍ച്ഛിച്ചാണ് മരണം സംഭവിച്ചത്. എറണാകുളം ജില്ലയില്‍ ഇതുവരെ ആറു ബ്ലാക്ക് ഫംഗസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ബ്ലാക്ക് ഫംഗസ് ബാധിച്ച് മൂന്നു പേര്‍ സംസ്ഥാനത്ത് ശനിയാഴ്ച മരിച്ചിരുന്നു.




