മയക്കുമരുന്നിന്റെ വിതരണം തടയാന്‍ പരിശോധന കര്‍ശനമാക്കി തിരുരങ്ങാടി എക്സൈസ്

ഓണാഘോഷത്തോടനുബന്ധിച്ചു അന്യദേശങ്ങളില്‍ നിന്നും പാര്‍സല്‍ രൂപത്തിലുള്ള മയക്കുമരുന്നിന്റെ വിതരണം തടയാന്‍ പരിശോധന കര്‍ശനനമാക്കി തിരുരങ്ങാടി എക്സൈസ്. തിരുരങ്ങാടി എക്സൈസ് സര്‍ക്കിള്‍ ഓഫീസിന്റെ നേതൃത്വത്തില്‍ മലപ്പുറം ഡോഗ് സ്‌ക്വാഡ്, എക്സൈസ് റേഞ്ച് പരപ്പനങ്ങാടി എന്നിവരുമായി ചേര്‍ന്ന് പരപ്പനങ്ങാടി, ചെമ്മാട്, തിരുരങ്ങാടി എന്നീ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പാര്‍സല്‍ വിതരണകേന്ദ്രങ്ങളില്‍ പോലീസ് നായ ‘ലൈക്ക’ യുമായി പരിശോധന നടത്തി.

പാര്‍സല്‍ കേന്ദ്രങ്ങള്‍ കൂടാതെ പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ RPF ന്റെ സഹായത്തോടെ യാത്രക്കാരുടെ ലഗേജ് പരിശോധനയും നടത്തി.
തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍ പിള്ളയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ പ്രഗേ ഷ്, സുര്‍ജിത് പ്രവന്റ്‌റീവ് ഓഫീസര്‍ ദിലീപ് കുമാര്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സമയത്ത് അഭിലാഷ് എന്നിവരും പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top