തിരൂരങ്ങാടിയില്‍ പ്രവേശനോല്‍സവത്തിനിടെ സംഘര്‍ഷം; എസ്‌ഐഒ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

imageതിരൂരങ്ങാടി : പ്രവേശനോല്‍സവത്തിന്റെ ഘോഷയാത്രക്കിടെ തിരൂങ്ങാടിയില്‍ സംഘര്‍ഷം. വിദ്യഭ്യാസമന്ത്രി പികെ അബ്ദുറബ്ബിനെതിരെ ഐഎസ്ഒ പ്രവര്‍ത്തകര്‍ മുദ്രവാക്യം വിളിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. യുഡിഎഫ് സര്‍ക്കാരിന്റെ വിദ്യഭ്യാസ നയങ്ങളില്‍ പ്രതിഷേധിച്ചാണ് എസ്‌ഐഒ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതോടെ എസ്‌ഐഒ പ്രവര്‍ത്തകരെ തടയാന്‍ യൂത്ത് ലീഗ്കാര്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്.

സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. സംഭവത്തില്‍ ഇരു സംഘടനകളിലെയും ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മീഡിയ പ്രവര്‍ത്തകര്‍ക്ക് നേരെയും കയ്യേറ്റമുണ്ടായി.

ഫോട്ടോ കടപ്പാട് :ഏഷ്യാനെറ്റ്‌

Share news
error: Content is protected !!
Scroll to Top