കാന്‍സര്‍ രോഗ മെഡിക്കല്‍ ക്യാമ്പ്‌

  UAE KMRC sangadippicha cancer camp panjayath vice president P Azeez ulgaadanam cheyyunnuതിരൂരങ്ങാടി: യു.എ.ഇ കൊടിഞ്ഞി മുസ്ലിം റിലീഫ് കമ്മറ്റി (കെ.എം.ആര്‍.സി) പന്താരങ്ങാടി  കരുണ കാന്‍സര്‍ ഹോസിപിറ്റലിന്‍റെ സഹകരണത്തോടെ കാന്‍സര്‍ രോഗ  മെഡിക്കല്‍ ക്യാമ്പ്‌ സംഘടിപ്പിച്ചു. പ്രദേശത്ത് കാന്‍സര്‍ രോഗവും അതോടനുബന്ധിച്ച മരണങ്ങളും വ്യാപകമയാതിനെ തുടര്‍ന്നാണ് ക്യാമ്പ്‌ സംഘടിപ്പിച്ചത്. സ്തീകളുള്‍പ്പെട മുന്നൂറിലേറെ പേര്‍ ക്യാമ്പില്‍  പങ്കെടുത്തു. ക്യാമ്പ്‌ നമ്പ്ര  പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പത്തൂര്‍ അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. ഡോ. പി.എം അബൂബക്കര്‍, ഡോ.പത്തൂര്‍ സൈഫുദ്ധീന്‍ ക്ലാസ്സെടുത്തു. പി.എം ഷാഹുല്‍ ഹമീദ്, പനന്പിലായി അബദ്ദുസലാം ഹാജി, പത്തൂര്‍ കുഞ്ഞോന്‍ ഹാജി സംസാരിച്ചു.
ഡോ. പി സൈഫുദ്ധീന്‍, ഡോ.പി എം അബൂബക്കര്‍, ഡോ.എം.എസ് സലീം, ഡോ. ഹബീബ്, ഡോ. സൗമ്യ, എന്നിവര്‍ പരിശോധനക്ക് നേതൃത്വ നല്‍കി.
പനക്കല്‍ മുജീബ്, പൂഴിത്തറ മൊഹ്യദ്ധീന്‍, എ.എം ഹബീബ്, സിറാജ് പാട്ടശ്ശേരി, ടി ഫൈസല്‍ പി. ഹൈദരലി നേതൃത്വം നല്‍കി.
Share news
error: Content is protected !!
Scroll to Top