
തിരൂര്‍: വാടിക്കല്‍ സ്വദേശിയായ ചെറിയകത്ത് തുഫൈല്‍ (26) നെ കുത്തി കൊലപ്പെടുത്തിയ കേസില്‍ 5 പ്രതികള്‍ മണിക്കുറുകള്‍ക്കുള്ളില്‍ അറസ്റ്റില്‍. വാടിക്കല്‍ കുട്ടിയായിന്റെ പുരക്കല്‍ ഫഹദ് (29) ഫര്‍ഷാദ് (30), ഫാസില്‍ (25), വാടിക്കല്‍ അമ്മദ് കടവത്ത് അല്‍ അമീന്‍ (24) കൂട്ടായി പരീകുട്ടീന്റെ പുരക്കല്‍ സഫ്വാന്‍ (32) എന്നിവരെയാണ് തിരൂര്‍ ഡി വൈ എസ് പി പ്രേമാന്ദകൃഷ്ണന്റെ നിര്‍ദ്ദേശാനുസരണം തിരൂര്‍ പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ ജിനേഷ്.കെ.ജെ അറസ്റ്റ് ചെയ്തത്.
തുഫൈലിന്റെ സുഹൃത്തിന് പ്രതികളുടെ ഇളയ സഹോദരനായ ഫവാസ് പൈസ കൊടുക്കാത്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കാട്ടിലപ്പള്ളി എന്ന സ്ഥലത്ത് വെച്ച് തുഫൈല്‍ ഫവാസും, അല്‍അമീനും, സഫ്വാനുമായി വാക് തര്‍ക്കം ഉണ്ടായിരുന്നു. ഇന്നലെ വൈകുന്നേരം തുഫൈല്‍ റോഡില്‍ നില്‍ക്കുമ്പോള്‍ അല്‍അമീനും, ഫവാസും വെല്ലുവിളിക്കുകയും സഫ്വാനും, ഫര്‍ഷാദും, ഫാസിലും, ഫഹദും അവിടേക്ക് വരുകയും പ്രതികള്‍ എല്ലാവരും ചേര്‍ന്ന് തുഫൈലിനെ തല്ലുകയും, ഫര്‍ഷാദ് കത്തിയെടുത്ത് കുത്തുകയും ചെയ്തു. ഹോസ്പിറ്റലില്‍ എത്തിക്കും മുന്‍പേ തുഫൈല്‍ മരണപ്പെട്ടു.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ വാക്കാടും, വാടിക്കലും നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഒളിവില്‍ പോയ ഫവാസിനെ കണ്ടെത്തുന്നതിനായ് സംസ്ഥാനത്തിന് അകത്തും, പുറത്തും പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടുവാന്‍ സാധിച്ചത് മൂലം സ്ഥലത്ത് സംഘര്‍ഷ സാധ്യത ഇല്ലാതാക്കുവാന്‍ സാധിച്ചു. സ്ഥലത്ത് വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.
മലപ്പുറം ജില്ലാ പോലീസ് മേധാവി വിശ്വനാഥ് IPS, തിരൂര്‍ DYSP പ്രേമാനന്ദ കൃഷ്ണന്‍ എന്നിവര്‍ സംഭവസ്ഥലത്ത് ഉടനടി എത്തുകയും അന്വേഷണം ഏകോപിപ്പിക്കുകയും ചെയ്തു. തിരൂര്‍ പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ ജിനേഷ്.കെ.ജെ, എസ് ഐ സുജിത്.ആര്‍.പി, ജൂനിയര്‍ എസ് ഐ മിഥുന്‍, ഗ്രേഡ് എസ് ഐ മാരായ പ്രതീഷ് കുമാര്‍, രഞ്ജിത്, എസ് സിപിഒ മാരായ രാജേഷ്. കെ.ആര്‍, അരുണ്‍,രതീഷ് സിപിഒ മാരായ സുജിത്, സതീഷ്, ധനീഷ്, ദില്‍ജിത് തിരൂര്‍ ഡാന്‍സാഫും, താനൂര്‍ ഡാന്‍സാഫും ചേര്‍ന്ന അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




