തിരൂര്‍: കഴുത്തില്‍ ഷാള്‍ കുടുങ്ങി വിദ്യാര്‍ത്ഥിനി മരിച്ചു. എടക്കുളം മാങ്കടവത്ത് സുഹറയുടെ മകള്‍ ഷന പര്‍വീന്‍(10) ആണ് മരിച്ചത്. എടക്കുളം ജിഎംഎല്‍പി സ്‌കൂള്‍ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
തൃത്താലയിലുള്ള സുഹറയുടെ സഹോദരിയുടെ വീട്ടില്‍ വെച്ചായിരുന്നു മരണം. മൃതദേഹം പോസാറ്റുമോര്‍ട്ടിത്തിന് ശേഷം ശനിയാഴ്ച എടക്കുളത്ത് കബറടക്കും. സഹോദരന്‍: ഹാഷിം ഫര്‍ഹാന്‍.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



