Section

malabari-logo-mobile

തിരൂരിലും കടകളടഞ്ഞുകിടന്നു: പ്രകോപിതരായി ബിജെപി നേതാക്കള്‍

HIGHLIGHTS : തിരൂര്‍ പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ചുകൊണ്ട് വിശദീകരണയോഗം നടന്ന തിരൂരില്‍ കടകളടച്ച് പ്രതിഷേധം. ഇതില്‍ പ്രകോപിതരായ ബിജെപി നേതാക്കള്‍ കടകളടച്ചവര്‍...

തിരൂര്‍ പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ചുകൊണ്ട് വിശദീകരണയോഗം നടന്ന തിരൂരില്‍ കടകളടച്ച് പ്രതിഷേധം. ഇതില്‍ പ്രകോപിതരായ ബിജെപി നേതാക്കള്‍ കടകളടച്ചവര്‍ക്കെതിരെയും, വാഹനങ്ങള്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചവര്‍ക്കെതിരെയും അധിക്ഷേപിച്ച് സംസാരിച്ചു.

വ്യാഴാഴ്ച വൈകീട്ടാണ് ബിജെപി തിരൂരില്‍ കേന്ദ്രമന്ത്രി സോംപ്രകാശിന്റെ നേതൃത്വത്തില്‍ ജനജാഗ്രതസമ്മേളനം നടത്തിയത്. എന്നാല്‍ വൈകീട്ട് നാലുമണിയോടെ ബസ്സുകള്‍ പൂര്‍ണ്ണമായും ഓട്ടം നിര്‍ത്തി. വ്യാപാരികള്‍ കടകളടച്ചു. ഓട്ടോറിക്ഷ, ടാക്‌സികള്‍ എന്നിവ ഓട്ടം നിര്‍ത്തി. ഇതോടെ നഗരം ബന്തിന്റെ പ്രതീതിയായി. ബിജെപിയുടെ പ്രകടനം കാണാന്‍ പോലും ആരും നിരിത്തിലില്ലാത്ത അവസ്ഥായായി.

sameeksha-malabarinews

ഇതോടെയാണ് ബിജെപി നേതാക്കള്‍ പ്രകോപിതരായത്. പൊതുയോഗത്തില്‍ സംസാരിച്ച ബിജെപി സംസ്ഥാന ജനറല്‍ സക്രട്ടറി കെ. സുരേന്ദ്രന്‍, ജില്ലാ സക്രട്ടറി രവി തേലത്ത് എന്നിവരാണ് പരസ്യമായി കടയടച്ചും വാഹനമോടിക്കാതെയും പ്രതിഷേധിച്ചവര്‍ക്ക് നേര അസഭ്യവര്‍ഷവുമായി തിരഞ്ഞത്.

താനൂരിലും ബിജെപി പൊതുയോഗം നടന്നപ്പോള്‍ സമാനമായ അവസ്ഥയാണ് ഉണ്ടായത്. ഇവിടെയും കടകള്‍ പൂര്‍ണ്ണമായും അടഞ്ഞു കിടന്ന. വാഹനങ്ങള്‍ നിരത്തിലറങ്ങിയില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!