Section

malabari-logo-mobile

പുഴയോര സംരക്ഷണ പദ്ധതിയുമായി പുറത്തൂര്‍ ഗ്രാമ പഞ്ചായത്ത്

HIGHLIGHTS : തിരൂര്‍:ഗ്രാമ വികസന വാരാഘോഷത്തിന്റെ ഭാഗമായി പുറത്തൂര്‍ ഗ്രാമപഞ്ചായത്തിലെ തീരദേശവാര്‍ഡുകളില്‍ പുഴയോര സംരക്ഷണ പദ്ധതി നടപ്പിലാക്കുന്നു. തിരൂര്‍ ബ്ലോക്...

തിരൂര്‍:ഗ്രാമ വികസന വാരാഘോഷത്തിന്റെ ഭാഗമായി പുറത്തൂര്‍ ഗ്രാമപഞ്ചായത്തിലെ തീരദേശവാര്‍ഡുകളില്‍ പുഴയോര സംരക്ഷണ പദ്ധതി നടപ്പിലാക്കുന്നു. തിരൂര്‍ ബ്ലോക്ക് പഞ്ചായത്തും പുറത്തൂര്‍ ഗ്രാമ പഞ്ചായത്തും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന പുഴയോരങ്ങളുടെയും തോടുകളുടെയും സംരക്ഷണത്തിന്റെ പ്രവൃത്തി ഉദ്ഘാടനം തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി. റംല നിര്‍വ്വഹിച്ചു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. തീരദേശ വാര്‍ഡുകളിലെ പുഴയോരങ്ങളുടെയും തോടുകളുടെയും സംരക്ഷണത്തിന് പുറമെ മുരുക്കും മാട്, ചുള്ളിമാട് തുടങ്ങിയ ദ്വീപുകളുടെ സംരക്ഷണത്തിനും സൗന്ദര്യവല്‍കരണത്തിനും പദ്ധതി ഗുണം ചെയ്യും.
പുറത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍. പി. റഹ്മത്ത് സൗദ അധ്യക്ഷയായി. കെ.വി.സുധാകരന്‍, പി.പ്രീത, കെ. ഉമ്മര്‍, എം പി. ഷറഫുദ്ധീന്‍, അസി. സെക്രട്ടറി എ.എം റീന, തിരൂര്‍ ബി.ഡി.ഒ. ആതിര ജെ.ബി.ഡി.ഒ. ഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!