വ്യാജ വര്‍ക്ക് ഓര്‍ഡര്‍ തട്ടിപ്പ് കേസില്‍ കുവൈത്തില്‍ മൂന്ന് എന്‍ജിനിയര്‍മാര്‍ക്ക് 7 വര്‍ഷം തടവ്

കുവൈത്ത് സിറ്റി: വ്യാജ വര്‍ക്ക് ഓര്‍ഡര്‍ തട്ടിപ്പ് കേസില്‍ മൂന്ന് പേര്‍ക്ക് ഏഴുവര്‍ഷം തടവ്. വ്യാജ വര്‍ക്ക് ഓര്‍ഡര്‍ നല്‍കി ജോലി ചെയ്യാതെ സര്‍ക്കാരിന് സാമ്പത്തിക നഷ്ടം ഉണ്ടാക്കിയ കേസിലാണ് നടപടിയുണ്ടായിരിക്കുന്നത്.

പെട്രോളിയം കോര്‍പ്പറേഷന്‍(കെ സി സി), കുവൈത്ത് ഓയില്‍ കമ്പനി(കെഒസി) എന്നീ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ മൂന്ന് എന്‍ജിനിയര്‍മാര്‍ക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

ഇവര്‍ ജോലി ചെയ്യാതെ 73 വ്യാജ വര്‍ക്ക് ഓര്‍ഡറുകള്‍ പ്രകാരം 2,28,864 ദിനാര്‍ തട്ടിച്ചു വെന്നാണ് പബ്ലിക് പ്രോസിക്യഷന്‍ കണ്ടെത്തിയിരിക്കുന്നത്.

ഇവരുടെ സ്‌പോണ്‍സറില്‍ ഉള്ള കമ്പനികള്‍ വഴിയാണ് ഇവര്‍ ഇടപാടുകള്‍ നടത്തിയത്. പേപ്പറിലുള്ള നടപടികള്‍ അല്ലാതെ ഇവര്‍ ജോലിയൊന്നും ചെയ്തിട്ടില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top