ഐഎസ്സില്‍ ചേര്‍ന്ന മൂന്ന് മലയാളികള്‍ അറസ്റ്റില്‍

കണ്ണൂര്‍ :ഐഎസ്സില്‍ ചേര്‍ന്ന കണ്ണൂര്‍ സ്വദേശികളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടേരി കൈപ്പക്കല്‍ ബൈത്തുല്‍ ഫര്‍സാനയില്‍ കെസി മിദലാജ്(26), മയ്യില് ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പില്‍ അബ്ദുല്‍ റസാഖ്(24) മുണ്ടേരി പടന്നാട്ട് മൊട്ട എംവി റാഷിദ്(23) എ്‌നിവരാണ് പിടിയിലായത്. നിരോധിക്കപ്പെട്ട ഭീകരസംഘടനയില്‍ പ്രവര്‍ത്തിച്ചതിനാണ് ഇവര്‍ക്കെതിരെ കേസ്.

കണ്ണൂരില്‍ നിന്ന് സിറിയയിലേക്ക് പോയി തിരിച്ചെത്തിയവരാണിവര്‍. ഇവരെ കൂടാതെ സംഘത്തിലുണ്ടായിരുന്ന രണ്ടുപേരെകുറിച്ചുകുടി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരുടെ അറസ്റ്റ് കുടി വരുംദിവസങ്ങളിലുണ്ടാകുമെന്നാണ് സൂചന.

ഐസ്സിലേക്ക് കേരളത്തില്‍ നിന്ന് ആളെ റിക്രൂട്ട്‌ചെയ്യുന്ന പ്രധാനിയായ ബിരിയാണി ഹംസ എന്ന ഹംസ പോലീസിന്റെ വലയിലായതായാണ് സൂചന.

ഇപ്പോള്‍ പിടിയിലായ മുന്ന് പേരും ഇറാന്‍ വഴിയാണ് സിറിയയിലെത്തിയതെന്ന് പോലീസ് പറഞ്ഞു.തലശ്ശേരി സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക റിമാന്റ് ചെയ്തു.

 

 

Share news
error: Content is protected !!
Scroll to Top