‘ബാഹുബലി സമൂസ’,. എട്ട് കിലോ ആണ് ഈ സമൂസയുടെ ഭാരം. ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഒരു റെസ്റ്റോറന്റ് തങ്ങളുടെ മാര്‍ക്കറ്റിംഗിന്റെ ഭാഗമായി ചെയ്‌തൊരു സംഗതിയാണ്. ഈ ഭീമാകാരന്‍ സമൂസ ഒറ്റക്കൊരാള്‍ അര മണിക്കൂര്‍ കൊണ്ട് തിന്നു തീര്‍ക്കണം. ഇതാണ് ചലഞ്ച്. ചലഞ്ച് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ സമ്മാനവുമുണ്ട്. 30 മിനുറ്റിനുള്ളില്‍
കഴിച്ച് തീര്‍ത്താല്‍ 51,000 രൂപ സമ്മാനം. ഏതാനും ദിവസങ്ങളായി ചലഞ്ച് ആരംഭിച്ചിട്ടെങ്കിലും ഇതുവരെ ആരും വിജയി ആയിട്ടില്ലെന്നാണ് മീററ്റിലെ കുര്‍ത്തി ബസാറിലുള്ള റെസ്റ്റോറന്റിന്റെ ഉടമസ്ഥര്‍ അറിയിക്കുന്നത്.
‘ഞങ്ങള്‍ക്ക് ഞങ്ങളുടെ സമൂസയെ കുറിച്ച് കൂടുതല്‍ പേരെ അറിയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് ഇത്തരമൊരു ചലഞ്ച് വച്ചത്. ആദ്യം നാല് കിലോഗ്രാം തൂക്കമുള്ള സമൂസയാണ് ഉണ്ടാക്കിയത്. പിന്നെയത് എട്ടായി. ഇതിന് ഒരെണ്ണത്തിന് 1,100 രൂപയാണ് വിലവരുന്നത്. ഉരുളക്കിഴങ്ങ് മസാല, പീസ്, കോട്ടേജ് ചീസ്, ഡ്രൈഡ് ഫ്രൂട്ട്‌സ് എന്നിവയാണ് ഇതിന്റെ ഫില്ലിംഗ്…’- കടയുടമയായ ശുഭാം പറയുന്നു.
ഈ ‘ബാഹുബലി സമൂസ’ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്.




