തിരൂരങ്ങാടി: പത്രവിതരണത്തിനിടെ വിദ്യാര്‍ത്ഥികള്‍ക്കുനേരെ തെരുവുനായ്ക്കളുടെ ആക്രമണം. ചെറുമുക്ക് വെസ്റ്റ് ഭാഗത്ത് പത്രവിതരണം നടത്തുകയായിരുന്ന വടക്കുംപറമ്പില്‍ ഹുസൈന്റെ മകന്‍ നബീല്‍(12), വടക്കുംപറമ്പില്‍ കരീമിന്റെ മകന്‍ സഫ്വാന്‍(8) എന്നിവര്‍ക്കാണ് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.
കുട്ടികളുടെ കരച്ചില്‍ക്കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ നായിക്കളെ ഓടിച്ചാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




