Section

malabari-logo-mobile

തിരൂരങ്ങാടിയില്‍ വീണ്ടും ലോക്കപ്പ് മാര്‍ദ്ദനം; ഗുരുതര പരിക്കുകളോടെ പ്ലസ്ടു വിദ്യാര്‍ത്ഥി ആശുപത്രിയില്‍

HIGHLIGHTS : തിരൂരങ്ങാടി: വാർത്ത ശേഖരിക്കാൻ വരുന്ന മാധ്യമ പ്രവർത്തകർ ഇനി മുതൽ "പടിക്ക് പുറത്ത്" നിൽക്കണം. അകത്തേക്ക് പ്രവേശനമില്ല.  ജനമൈത്രി സ്റ്റേഷനായ തിരൂരങ്ങ...

തിരൂരങ്ങാടി: തിരൂരങ്ങാടി: പോലീസ് സ്റ്റേഷനില്‍ വീണ്ടും ലോക്കപ്പ് മര്‍ദ്ദനം. ഗുരുതര പരിക്കുകളോടെ പ്ലസ് ടു വിദ്യാര്‍ത്ഥി ആശുപത്രിയിൽ. വെന്നിയൂര്‍ കാച്ചടി സ്വദേശി മൂഴിക്കല്‍ അബ്ദുവിന്റെ മകന്‍ അര്‍ഷാദ് അലി (17) യെയാണ് തിരൂരങ്ങാടി സ്റ്റേഷനിലിട്ട് പോലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതിയുള്ളത്.

കഴിഞ്ഞ ദിവസം വെന്നിയൂരിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ തര്‍ക്കത്തിനിടെ വീഡിയോ പകര്‍ത്തിയ മഫ്ടിയിലുള്ള പോലീസുകാരനെ മര്‍ദ്ദിച്ചുവെന്നാരോപിച്ചാണ് പൂക്കിപ്പറമ്പ് പാരലൽ കോളേജിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ അര്‍ഷാദ് അലി തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെ വീട്ടില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. സ്റ്റേഷനിലെത്തിച്ച ശേഷം പോലീസ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നാ ണ് ബന്ധുക്കള്‍ പറയുന്നത്.

sameeksha-malabarinews

12 മണിയോടെ സ്റ്റേഷനിലെത്തിയ പിതാവിനൊപ്പം ഒരു മണിക്ക് ശേഷം അര്‍ഷാദ് അലിയെ പ്രതിയാക്കാതെ വിട്ടയക്കുകയായിരുന്നു. പോലീസിന്റെ മർദ്ധനത്തെ തുടർന്ന് ശരീരമാസകലം വേദനയുമല്ലാതായി അവശതകാണിക്കുകയും ചെയ്തിരുന്നത്രെ.  വീട്ടിലെത്തി ഭക്ഷണവും മറ്റും കഴിച്ചതോടെ ചര്‍ദ്ദിക്കുകയും ക്ഷീണമനുഭവപ്പെടുകയും ചെയ്തതോടെ കോട്ടക്കല്‍ അല്‍ മാസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചെവിക്കും തലക്കും വയറിനുമൊക്കെയായി എസ.ഐ.ക്ക് പുറമെ മൂന്നു പോലീസുകാരാണത്രെ മർദ്ദിച്ചത്. ശരീരമാസകലം വേദനയും ഇടുപ്പിനു പരിക്കുമുള്ളതായി കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു. അര്‍ഷാദ് അലി പോലീസിനെ കയ്യേറ്റം ചെയ്തിട്ടില്ലെന്നും അനാവശ്യമായി പിടിച്ചു കൊണ്ട് പോയി മര്‍ദ്ദിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.
ഇതേ കേസില്‍ കഴിഞ്ഞ ദിവസം പിടികൂടിയ മൂന്ന് യുവാക്കളെ പോലീസ് മര്‍ദ്ദിച്ച കാര്യം റിപ്പോര്‍ട്ട് ചെയ്തതിന് തിരൂരങ്ങാടി പോലീസ് സ്റ്റേഷനില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ കേസില്‍ പോലീസ് മര്‍ദ്ദനമേല്‍ക്കുന്ന നാലാമത്തെയാളാണ് അര്‍ഷാദ് അലി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!