HIGHLIGHTS : തിരൂരങ്ങാടി: അരിയല്ലൂർ വില്ലേജിൽ നികുതിയടക്കാൻ സാധിക്കാതെ ദുരിത്തിലായവർക്ക് ആശ്വാസമായി വി അബ്ദുറഹിമാന്റെ പ്രഖ്യാപനം. ‘കരുതലും കൈത്താങ്ങുംR...
തിരൂരങ്ങാടി: അരിയല്ലൂർ വില്ലേജിൽ നികുതിയടക്കാൻ സാധിക്കാതെ ദുരിത്തിലായവർക്ക് ആശ്വാസമായി വി അബ്ദുറഹിമാന്റെ പ്രഖ്യാപനം. ‘കരുതലും കൈത്താങ്ങും’ തിരൂരങ്ങാടി താലൂക്ക്തല അദാലത്ത് തുടങ്ങിയത് തന്നെ മന്ത്രിയുടെ ആശ്വാസ വാക്കുകളുമായാണ്.
തോട്ടം ഭൂമിയായതനിനാൽ അരിയല്ലൂർ വില്ലേജിൽ താമസിക്കുന്ന 40 കുടുംബങ്ങൾക്ക് 2016 മുതൽ നികുതിയടക്കാൻ സാധിച്ചിരുന്നില്ല. നിരവധി തവണ ഓഫീസുകൾ കയറിയിറങ്ങിയ നാട്ടുകാർ ഒടുവിൽ തിരൂരങ്ങാടി താലൂക്ക്തല പരാതി പരിഹാര അദാലത്തിന് എത്തുകയായിരുന്നു.
അദാലത്തിന് മുമ്പ് തന്നെ രജിസ്റ്റർ ചെയ്ത പരാതിയിൽ ഉടൻ തീർപ്പ് കൽപ്പിക്കുകയും ചെയ്തു. ഇവർക്ക് കൈവശാവകാശ സർട്ടിഫിക്കറ്റുകൾക്ക് നടപടിയായതായും അത് ഉടൻ തന്നെ കൈമാറുമെന്നും മന്ത്രി വി അബ്ദുറഹ്്മാൻ ഉദ്ഘാടന വേദിയിൽ തന്നെ പ്രഖ്യാപിച്ചു.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക