Section

malabari-logo-mobile

കൊടിഞ്ഞി ഫൈസല്‍ വധം; ആയുധങ്ങള്‍ തിരൂരില്‍ കണ്ടെത്തി

HIGHLIGHTS : തിരൂര്‍; കൊടിഞ്ഞി ഫൈസല്‍വധക്കേസില്‍ കൃത്യം നടത്താന്‍ ഉപയോഗിച്ച ആയുധം തിരൂര്‍ മംഗലത്തു നിന്നു കണ്ടെത്തി. കേസിലെ ഒന്നാം പ്രതി മംഗലം പുല്ലൂണി പ്രജീഷ് ...

തിരൂര്‍: കൊടിഞ്ഞി ഫൈസല്‍വധക്കേസില്‍ കൃത്യം നടത്താന്‍ ഉപയോഗിച്ച ആയുധം തിരൂര്‍ മംഗലത്തു നിന്നു കണ്ടെത്തി. കേസിലെ ഒന്നാം പ്രതി മംഗലം പുല്ലൂണി പ്രജീഷ് എന്ന ബാബുവാണ് വാള്‍ തള്ളിയ സ്ഥലം പോലീസിന് കാണിച്ചു കൊടുത്തത്.

പ്രതി പ്രജീഷിനെകൂട്ടി അന്വേഷണ ഉദ്യോഗസ്ഥനായ മലപ്പുറം ഡിവൈഎസ്പി പി എം പ്രദീപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബുധനാഴ്ച പകല്‍ ഒന്നോടെയാണ് വെട്ടം ചീര്‍പ്പിലെത്തിയത്. ഫൈസലിനെ വധിച്ച സംഘം ബൈക്കില്‍ വെട്ടം ചീര്‍പ്പിലെത്തി തിരൂര്‍ പുഴയില്‍ ആയുധം ഉപേക്ഷിച്ചെന്ന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവിടെ തിരച്ചില്‍ നടത്തിയത്. വെട്ടം ചീര്‍പ്പ് നാരായണന്‍പടിക്ക് സമീപം കുറ്റിയില്‍ കുമാരന്റെ പഴയ മില്ലിന് സമീപത്തുനിന്നും പുഴയില്‍ ഉപേക്ഷിക്കുകയായിരുന്നു.

sameeksha-malabarinews

പുഴയോരത്തെത്തി സ്ഥലം കാണിച്ചുകൊടുത്തതിനെ തുടര്‍ന്ന് തിരൂരങ്ങാടി എസ്‌ഐ വിശ്വനാഥിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം പുഴയിലിറങ്ങി തെരച്ചില്‍ നടത്തുകയായിരുന്നു. വലിയ കാന്തത്തില്‍ കയര്‍കെട്ടിയും മുങ്ങിയും നടത്തിയ പരിശോധനയില്‍ ആയുധം കണ്ടെത്താന്‍ കഴിയാതായതോടെ തിരൂര്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റിലെ ഉദ്യോഗസ്ഥരുടെ സേവനവും ഉപയോഗിച്ചു. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ വൈകീട്ട് 6.30 ഓടെയാണ് എസ് ഐ വിശ്വനാഥന്‍ മംഗലം തുരുത്തി നടുത്ത് പുഴയില്‍ നിന്നും വാള്‍ കണ്ടെടുത്തത്. നീളത്തിലുള്ള കൊടുവള്‍ മലപ്പുറം ഡിവൈഎസ്പി പി എം പ്രദീപ് കസ്റ്റഡിയിലെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!