Section

malabari-logo-mobile

തിരുന്നാവായയെ താമരപൂ കൃഷിയുടെ രാജ്യത്തെ ഹബ്ബാക്കി മാറ്റും;മന്ത്രി വി. എസ് സുനില്‍ കുമാര്‍

HIGHLIGHTS : തിരുന്നാവായ: തിരുന്നാവായയെ താമര പൂ കൃഷിയുടെ രാജ്യത്തെ ഹബ്ബാക്കി മാറ്റുമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍. തി...

തിരുന്നാവായ: തിരുന്നാവായയെ താമര പൂ കൃഷിയുടെ രാജ്യത്തെ ഹബ്ബാക്കി മാറ്റുമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍. തിരുന്നാവായ ഗ്രാമ പഞ്ചായത്തില്‍ കൃഷി വകുപ്പ് മുഖേന നടപ്പിലാക്കുന്ന പുഷ്പ ഗ്രാമം പദ്ധതിയുടെ ജില്ലാതല പ്രഖ്യാപനവും കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഓണമുള്‍പ്പടെയുള്ള ആഘോഷങ്ങള്‍ക്ക് പൂക്കള്‍ക്കായി ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന അവസ്ഥക്ക് മാറ്റം വരുത്താന്‍ പുഷ്പ ഗ്രാമം പദ്ധതിയിലൂടെ സാധ്യമാകുമെന്ന് മന്ത്രി പറഞ്ഞു.

തിരുന്നാവായ കടവത്ത് നാവാമുകുന്ദാ ക്ഷേത്ര പരിസരത്ത് നടന്ന ചടങ്ങില്‍ തിരുന്നാവായ പഞ്ചായത്തിന് ലഭിച്ച ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റിന്റെ സമര്‍പ്പണവും കര്‍ഷകര്‍ക്കുള്ള ആനുകൂല്യ വിതരണവും മന്ത്രി നിര്‍വഹിച്ചു.
ക്ഷേത്രങ്ങളിലേക്ക് നല്‍കുന്നതോടൊപ്പം ബാക്കി വരുന്ന താമരകളില്‍ നിന്ന് സ്‌ക്വാഷ് ഉള്‍പ്പടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിനായി വേണ്ട സാങ്കേതിക പരിജ്ഞാനം നല്‍കാന്‍ കാര്‍ഷിക സര്‍വകലാശാല ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. താമര കൃഷിയുടെ വ്യാപനത്തോടൊപ്പം വീട്ടമ്മമാരുടെ സഹായത്തോടെ വീടുകളിലടക്കം അലങ്കാര ഇലകളുടെ കൃഷി പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

sameeksha-malabarinews

മറ്റ് കാര്‍ഷിക വിളകളിലെന്നപോലെ നാളികേര ഉത്പാദന രംഗത്തുള്ള വളര്‍ച്ചയെയും ലക്ഷ്യമിട്ടാണ് കേരഗ്രാമം പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നതെന്ന് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കവേ മന്ത്രി പറഞ്ഞു. ഈ വര്‍ഷം 13 കേര ഗ്രാമങ്ങള്‍ക്കാണ് ജില്ലയില്‍ തുടക്കമിടുന്നത്. ഇതുള്‍പ്പടെ 45 കേരഗ്രാമങ്ങളാണ് ജില്ലയിലുള്ളതെന്നും പത്തു വര്‍ഷത്തിനകം രണ്ട് കോടിയോളം കേര വൃക്ഷങ്ങളാണ് സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സി.മമ്മൂട്ടി എം.എല്‍.എ അധ്യക്ഷനായിരുന്നു. ജില്ലാ കൃഷി ഓഫീസര്‍ എ.കെ നാരായണന്‍ പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ വെട്ടം ആലിക്കോയ, എ.ടി സജിത, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി റംല, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ മുളക്കല്‍ മുഹമ്മദലി, സി.പി സൈഫുന്നിസ, എ.പി രവീന്ദ്രന്‍, തിരുന്നാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫൈസല്‍ എടശ്ശേരി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനി ഗോഡ്‌ലീഫ് തുടങ്ങി വിവിധ സ്ഥിരം സമിതി ചെയര്‍മാന്‍മാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!