തിരുനാവായയില്‍ കനാല്‍ ബൈപ്പാസ് പ്രവൃത്തി തുടങ്ങി

തിരൂര്‍:തിരുനാവായ ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ തിരൂര്‍ ബ്ലോക്ക് പഞ്ചായത്തും തിരുനാവായ പഞ്ചായത്തും ചേര്‍ന്ന് 30 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന തിരുനാവായ കനാല്‍ ബൈപ്പാസിന്റെ പ്രവൃത്തി തുടങ്ങി. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ കെ.ഹഫ് സത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഫൈസല്‍ എടശ്ശേരി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.പി, നസ്‌റുള്ള, മുളക്കല്‍ മുഹമ്മദലി, എ.രവിന്ദ്രന്‍, സി.പി.സൈഫുന്നിസ, നാസര്‍ പറമ്പില്‍ എ.ആ തിര എന്നിവര്‍ സംസാരിച്ചു.

Related Articles