കോഴിക്കോട്: എം ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം. 26 പവന്‍ സ്വര്‍ണം മോഷണം പോയതായി റിപ്പോര്‍ട്ട്. എം ടിയുടെ കോഴിക്കോട് കൊട്ടാരം റോഡിലുള്ള വീട്ടിലാണ് മോഷണം നടന്നത്. ഭാര്യ സരസ്വതിയുടെ പരാതിയില്‍ നടക്കാവ് പൊലീസ് കേസെടുത്തു.
കഴിഞ്ഞ സെപ്റ്റംബര്‍ 29 നും മുപ്പതിനും ഇടയിലുള്ള ദിവസമാണ് സംഭവം നടന്നതെന്നാണ് വിവരം. വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 26 പവന്‍ സ്വര്‍ണം മോഷണം പോയെന്ന് പരാതിയില്‍ പറയുന്നു. എം ടി വാസുദേവന്‍ നായരും ഭാര്യ സരസ്വതിയും വീട്ടില്‍ ഉണ്ടായിരുന്നില്ല. ഇവര്‍ പുറത്തുപോയ സമയത്താണ് മോഷണമെന്നാണ് കരുതുന്നത്. കഴിഞ്ഞദിവസം അലമാര പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന കാര്യം അറിയുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അലമരയ്ക്ക് കേടുപാടുകള്‍ ഒന്നും സംഭവിച്ചിട്ടില്ല. അലമാരക്ക് സമീപത്ത് വെച്ചിരുന്ന താക്കോല്‍ എടുത്ത് തുറന്ന് മോഷണം നടത്തിയതാകാം എന്നാണ് വിവരം.




