മലപ്പുറം ത്രിപുരാന്തക ക്ഷേത്രത്തിലെ മോഷണം, നാല് പേര്‍ മണിക്കൂറുകള്‍ക്കകം മലപ്പുറം പോലീസിന്റെ വലയില്‍

മലപ്പുറം : മലപ്പുറം ടൗണിലെ ത്രിപുരാന്തക ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തി പൊളിച്ച് മോഷണം നടത്തിയ കേസില്‍ നിരവധി മോഷണക്കേസില്‍ പ്രതിയായ വേങ്ങര,ഊരകം, പുത്തന്‍പീടിക സ്വദേശി കുറ്റിപ്പുറം വീട്ടില്‍ ഷാജി കൈലാസ് എന്ന തൊരപ്പന്‍ കൈലാസ്(20), വേങ്ങര അച്ചനമ്പലം,തീണ്ടേക്കാട് സ്വദേശി മണ്ണാറപ്പടി വീട്ടില്‍ ശിവന്‍ ( 20 വയസ്സ് ), വേങ്ങര വെങ്കുളം,അച്ചനമ്പലം സ്വദേശികളായ പ്രായപൂര്‍ത്തിയാവാത്ത രണ്ട് കുട്ടി കുറ്റവാളികളെയുമാണ് മലപ്പുറം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ എം ബിജുവിന്റെ നേതൃത്വത്തില്‍ മലപ്പുറം പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ SK പ്രിയനും സംഘവും ചേര്‍ന്ന് ഇന്ന് പുലര്‍ച്ചെ വിവിധ സ്ഥലങ്ങളില്‍ നന്നായി അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ യാണ് മലപ്പുറം ടൗണിലെ ത്രിപുരാന്തക ക്ഷേത്രത്തില്‍ മോഷണം നടന്നത്. ക്ഷേത്ര ഭാരവാഹികളുടെ പരാതിയില്‍ പോലീസ് കേസെടുത്ത് 50ലധികം സിസിടിവി ക്യാമറകള്‍ പരിശോധിച്ചും സമാന കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട പ്രതികളെക്കുറിച്ചും ശാസ്ത്രീയമായും മറ്റും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് പോലീസില്‍ സൂചന ലഭിച്ചത്.

രണ്ട് ഇരുചക്ര വാഹങ്ങളിലായി വന്ന നാല് പ്രതികള്‍ ഒരാളെ നിരീക്ഷണത്തില്‍ നിര്‍ത്തിയും ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരന്‍ പുറത്തുപോയ സമയം നോക്കിയാണ് മറ്റ് മൂന്നുപേര്‍ ഹെല്‍മെറ്റും മുഖംമൂടിയും ധരിച്ച് അമ്പലത്തിനകത്ത് കയറുകയും ക്ഷേത്രത്തിനകത്തെ CCTV ക്യാമറകള്‍ മറച്ചുവെച്ചുമാണ് പ്രതികള്‍ ഭണ്ഡാരത്തിന്റെ പൂട്ട് പൊട്ടിച്ചു മോഷണം നടത്തിയത്.

പോലീസ് പിടികൂടിയ ഷാജി കൈലാസ് എന്ന തൊരപ്പന്‍ കൈലാസിന് പെരിന്തല്‍മണ്ണ,,താനൂര്‍, കാടാമ്പുഴ, തൃത്താല,തൃശൂര്‍ ഈസ്റ്റ്, ആലുവ, മലപ്പുറം എക്‌സൈസ് എന്നിവിടങ്ങളിലായി പത്തിലധികം കളവ്, ലഹരിക്കടത്ത് എന്നീ കേസുകളില്‍ പ്രതിയാണ്.

മലപ്പുറം ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥ് IPS ന്റെ മേല്‍നോട്ടത്തില്‍ മലപ്പുറം ഡിവൈഎസ്പി KM ബിജുവിന്റെ നേതൃത്വത്തില്‍ മലപ്പുറം പോലീസ് ഇന്‍സ്പെക്ടര്‍ P വിഷ്ണു, മലപ്പുറം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ SK പ്രിയന്‍, Asi വിവേക് ,Scpo സുനില്‍ കുമാര്‍ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ IK ദിനേഷ്, P സലീം, K ജസീര്‍, രഞ്ജിത്ത് രാജേന്ദ്രന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടി കേസന്വേഷണം നടത്തുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top