നടന്‍ ബാലയുടെ വീട്ടില്‍ മോഷണശ്രമം

balaകൊച്ചി:  തമിഴ് മലയാള സിനിമാതാരം ബാലയുടെ കൊച്ചിയിലെ ഫഌറ്റില്‍ മോഷണശ്രമം. പന്ത്രണ്ടംഗ സംഘമാണ് മോഷണത്തിന് ശ്രമിച്ചതെന്നാണ് സൂചന. ഈ സമയത്ത് ഫഌററില്‍ ബാലയുമൂണ്ടായിരുന്നു

അര്‍ദ്ധരാത്രി ഒരുമണിയോടെയാണ് സംഭവമുണ്ടായത്. വാതിലനാരോ മുട്ടിവിളിക്കുന്നതു കേട്ട് വാതില്‍ തുറന്നപ്പോള്‍ അതിലൂടെ അകത്തേക്ക് കയറാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ പിറകുവശത്തെ വാതില്‍ പൊളിക്കാനും ശ്രമമുണ്ടായത്രെ. ഇതോടെ വീട്ടിലുണ്ടായിരുന്ന ബാലയും ഭാര്യ അമൃതയും അവന്ദികയും ബഹളം വച്ചതോടെ അയല്‍വാസികള്‍ ഓടിയെത്തുകയായിരുന്നുഇതോടെ മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടു
അന്യഭാഷസംസ്ഥാനക്കാരാണ് മോഷണം നടത്താനെത്തിയതെന്നാണ് സൂചന

Share news
error: Content is protected !!
Scroll to Top