പരപ്പനങ്ങാടി :നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ നി്ന്ന് സ്റ്റീരിയോ സെറ്റുകള്‍ മോഷ്ടിക്കുന്നയാള്‍ പിടയില്‍. വള്ളിക്കുന്ന് സ്വദേശി വി രഞ്ജിത്ത് എന്ന രാജു(28) ആണ് പിടിയിലായത്. ഇയാള്‍ പരപ്പനങ്ങാടിയില്‍ ഓട്ടോഡ്രൈവറായി ജോലി ചെയ്തുവരികയാണ്.
പൂരപ്പുഴക്ക് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന നഹാസ് ബസ്സില്‍ നിന്ന് കാല്‍ ലക്ഷം രൂപയുടെ സ്റ്റീരിയോ സെറ്റ് മോഷ്ടിച്ചതിനാണ് ഇപ്പോള്‍ പരപ്പനങ്ങാടി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാള്‍ക്കെതിരെ വേങ്ങര, തിരൂരങ്ങാടി തേഞ്ഞിപ്പലം സ്റ്റേഷനുകളില്‍ സമാനമായ കേസുകളുണ്ട്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




